പത്തനംതിട്ട : ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ചന്തയിലുള്ള ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ജൂലൈ 7 ബുധനാഴ്ച രാവിലെ 10 മുതല്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും. പഞ്ചായത്തിലുള്ള ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍, കടകളില്‍ നില്‍ക്കുന്ന ജീവനക്കാര്‍ എന്നിവര്‍ നിര്‍ബന്ധമായും ടെസ്റ്റില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍ പറഞ്ഞു. ടെസ്റ്റില്‍ പങ്കെടുക്കാത്ത ആളുകള്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും പ്രസിഡന്റ് അറിയിച്ചു.
ഓമല്ലൂരില്‍ ആന്റിജന്‍ ടെസ്റ്റ് ജൂലൈ 7 ബുധനാഴ്ച രാവിലെ 10 മുതല്‍
RECENT NEWS
Advertisment