ന്യൂഡൽഹി : പൾസ് ഓക്സിമീറ്ററുകളുടെയും തെർമോമീറ്ററുകളുടെയും ലഭ്യത ഗ്രാമ, അർധ നഗര മേഖലകളിൽ ഉറപ്പാക്കണമെന്നും കോവിഡ് ബാധിതരുള്ള വീടുകളിൽ ഇതു താൽക്കാലിക ഉപയോഗത്തിനു നൽകണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇക്കാര്യത്തിൽ ആശാ വർക്കർമാരെ ഉപയോഗിക്കണം. ഉപയോഗ ശേഷം സാനിറ്റൈസർ വച്ചു തുടച്ചുസൂക്ഷിക്കാനും ശ്രദ്ധിക്കണം. വീടുകളിൽ കഴിയുന്ന രോഗികൾക്ക് ‘ഹോം ഐസലേഷൻ കിറ്റ്’ ലഭ്യമാക്കാനും നിർദേശമുണ്ട്. പനി മരുന്നുകൾ, വൈറ്റമിൻ ഗുളികകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് കിറ്റ്. വൈറസ് ഗ്രാമങ്ങളിലേക്കു കൂടി വ്യാപിക്കുന്നതു പരിഗണിച്ച് ആരോഗ്യമന്ത്രാലയം തയാറാക്കിയ പ്രതിരോധ നടപടിക്രമത്തിലാണു നിർദേശം.
വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ഹോം ഐസലേഷൻ കിറ്റ്’ ലഭ്യമാക്കണം ; കേന്ദ്ര ആരോഗ്യമന്ത്രാലയം
RECENT NEWS
Advertisment