പത്തനംതിട്ട : ആന്റോ ആന്റണി എം. പി യുടെ കോവിഡ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള രക്തദാന കാമ്പയിന്‍ ഇന്നാരംഭിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങില്‍ ആന്റോ ആന്റണി എം. പി. കോവിഡ് കെയർ പ്രവർത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.
നഹാസ് പത്തനംതിട്ടയിൽ നിന്നും രക്തം സ്വീകരിച്ചുകൊണ്ടാണ് ബ്ലഡ് ഡൊണേഷന് തുടക്കം കുറിച്ചത്. മെയ് രണ്ടു മുതൽ 18 നും 45 വയസിനും ഇടയിൽ പ്രായമുള്ളവര്‍ക്ക് വാക്സിനേഷൻ ആരംഭിക്കുന്നതിനാൽ അതിനു മുമ്പായി പരമാവധി ചെറുപ്പക്കാർ രക്തം ദാനം ചെയ്യുവാന്‍ മുന്നോട്ടു വരണമെന്ന് ആന്റോ ആന്റണി എം.പി. ആവശ്യപ്പെട്ടു.
ഡോ. പ്രെറ്റി സഖറിയ ജോർജ്ജ് , ബ്ലഡ് ബാങ്ക് കൗൺസിലർ സുനിത എം. എസ് എന്നിവർ ബ്ലഡിന്റെ ലഭ്യതക്കുറവ് എംപിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുടർച്ചയായ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജോജി നാരങ്ങാനം, ഫിനോ ഡിജോ എബ്രഹാം, ജെഫിൻ തോമസ്, അതുൽ കെ. സുരേഷ് എന്നിവർ ഇന്നത്തെ രക്തദാന ക്യാമ്പിൽ പങ്കാളികളായി.