Friday, July 4, 2025 7:52 am

വ്യാജ പരാതികളില്‍ കേസുകൾ സി.ബി.ഐയ്ക്ക് വിടാനാണ് സംസ്ഥാന സർക്കാരിന് താൽപര്യം : ആന്റോ ആന്റണി എം.പി

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ : വ്യാജ പരാതികളില്‍ കേസുകൾ സി.ബി.ഐയ്ക്ക് വിടാനാണ് സംസ്ഥാന സർക്കാർ കാണിക്കുന്ന താൽപര്യം സി.പി.എം അംഗങ്ങൾ പ്രതികളായ രാഷ്ടീയ കേസുകളിൽ കാണിക്കുന്നില്ലെന്ന് ആന്റോ ആന്റണി എം.പി ആരോപിച്ചു.

കെ.പി.സി.സി തീരുമാനം അനുസരിച്ച് എന്‍റെ ബൂത്ത് എന്‍റെ അഭിമാനം ക്യാമ്പയിന്‍റെ  ഭാഗമായി മൈലപ്രാ പഞ്ചായത്തിലെ രണ്ടാം ബൂത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . പെരിയ ഇരട്ടകൊല, ഷുഹൈബ് വധക്കേസ് തുടങ്ങിയവയിൽ സി.ബി. ഐ.അന്വേഷണം തടസപ്പെടുത്താൻ കോടികൾ സംസ്ഥാന ഖജനാവിൽ നിന്ന് ചിലവഴിച്ചത് എന്തിന്‍റെ പേരിലാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡി.സി.സി. ഏക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ കൺവൻഷനിൽ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോശാമ്മ ജോൺസൺ ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് രാജേഷ് ആർ , എൻ. പ്രദീപ്കുമാർ , ലിബു മാത്യു ,മഞ്ജു സന്തോഷ് ,മോഹൻദാസ് വി.സി , ഏബ്രഹാം മാത്യൂ, വി.സി. രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

ലിബു മാത്യൂ ( പ്രസിഡന്റ് ) ,ഏബ്രഹാം മാത്യു , വി.സി. രാജപ്പൻ , മഞ്ജു സന്തോഷ് ( വൈസ് പ്രസിഡന്റുമാർ ) ,മാത്യു ഡേവിഡ് , അന്നമ്മ രാജു ,ശോഭന ഗോപി , മോഹൻദാസ് വി.സി ( ജനറൽ സെക്രട്ടറിമാർ ) ,ജോളി സ്റ്റീഫൻ (ട്രഷറാർ) എന്നിവരെ ബൂത്ത് ഭാരവാഹികളായി ബൂത്ത് കൺവൻഷൻ തെരഞ്ഞെടുത്തു

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴയിൽ അജ്ഞാതർ വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന പന്തൽ സാമഗ്രികൾ തീയിട്ടു നശിപ്പിച്ചു

0
അമ്പലപ്പുഴ: ആലപ്പുഴയിൽ വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന പന്തൽ സാമഗ്രികൾ അജ്ഞാതർ തീയിട്ടു...

നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരം

0
പാലക്കാട് : നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍....

മന്ത്രി വീണാ ജോർജിനെതിരെ പരസ്യവിമർശനവുമായി സിപിഎം പ്രാദേശിക നേതാക്കൾ

0
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചതിന് പിന്നാലെ...

അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റ്

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ്...