കോന്നി : കോന്നി മെഡിക്കൽ കോളേജിനോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണം എന്ന് ആന്റോ ആന്റണി എം പി പറഞ്ഞു. യു ഡി എഫ് കോന്നിയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം പി. യു ഡി എഫ് ഭരണ കാലത്ത് അനുവദിച്ച മെഡിക്കൽ കോളേജ് സ്വകാര്യ മെഡിക്കൽ കോളേജ് ആക്കി മാറ്റാൻ ആണ് സർക്കാർ ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു. എസ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. മാത്യു കുളത്തുങ്കൽ, റോബിൻ പീറ്റർ, ഉമ്മൻ മാത്യു, പ്രസന്നകുമാർ, എന്നിവർ സംസാരിച്ചു. സമാപന യോഗം ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
കോന്നി മെഡിക്കൽ കോളേജിനോടുള്ള അവഗണന അവസാനിപ്പിക്കണം : ആന്റോ ആന്റണി എം പി
RECENT NEWS
Advertisment