തിരുവനന്തപുരം : എഐ ക്യാമറ പദ്ധതി ആനുവിറ്റി മോഡലില്‍ തന്നെയാണ് വിഭാവനം ചെയ്തതെന്ന് ആന്റണി രാജു സഭയിലെ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി. 20 തവണയായി ക്വാര്‍ട്ടേര്‍ലി പെയ്‌മെന്റ് എന്ന് ടെന്‍ഡറില്‍ പറഞ്ഞിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു. എന്നാല്‍ ടെന്‍ഡര്‍ രേഖയില്‍ ബൂട്ട് മോഡല്‍ എന്നാണ് പറയുന്നതെന്നും മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതി ബിഒഒടി മാതൃകയില്‍ അല്ല നടപ്പാക്കിയത്. കെല്‍ട്രോണിന് നല്‍കിയിട്ടുള്ള ആനുവിറ്റി രീതിയിലാണ്. മോട്ടോര്‍ വാഹന വകുപ്പിന് ഒന്നിച്ചൊരു തുക ആദ്യമേ നടപ്പാക്കേണ്ടതില്ലായെന്ന കാരണത്തിലാണ് ഇത്തരമൊരു നടപടി. കരാര്‍ കാലാവധിയില്‍ മെയിന്റനന്‍സ് നടത്തേണ്ട ചുമതലയും കെല്‍ട്രോണിനാണ്. പദ്ധതി നിര്‍വ്വഹണത്തിന് ശേഷം തുക ഘട്ടം ഘട്ടമായി കൊടുത്താല്‍ മതി. നിയമവകുപ്പിന്റെ ഉപദേശം തേടിയിട്ടില്ല. ധനകാര്യ വകുപ്പിന്റെ പരിശോധനയ്ക്കും അഭിപ്രായത്തിനും വിധേയമാക്കിയിട്ടുണ്ട് എന്നും ആന്റണി രാജു പറഞ്ഞു.
അതേസമയം എഐ ക്യാമറയുടെ ഉടമസ്ഥാവകാശം മോട്ടോര്‍ വാഹനവകുപ്പിന് തന്നെയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു. എഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം സംസ്ഥാനത്തെ വാഹനാപകട നിരക്ക് കുറഞ്ഞെന്നും ആന്റണി രാജു പറഞ്ഞു. 2023 ജൂണ്‍ 5 മുതലാണ് എഐ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചത്. 2022 ജൂണിലെ അപകടത്തിന്റെ എണ്ണം 3714 ആയിരുന്നെങ്കില്‍ ഇപ്പോഴത് 1786 ആയി കുറഞ്ഞിരിക്കുന്നു. 2022 ജൂലൈയില്‍ 3316 ആയിരുന്നത് 2023 ല്‍ 2571 ആയി കുറഞ്ഞു. 2022 ആഗസ്റ്റില്‍ 3366 ആയിരുന്നത് 2023 ല്‍ 1281 ആയി കുറഞ്ഞു എന്നും മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033