തിരുവനന്തപുരം : തൊണ്ടി മുതല്‍ കേസില്‍ മന്ത്രി ആന്റണി രാജുവിനെതിരെ അന്വേഷണ ഉദ്യോഗസ്ഥന്റേയും കോടതി ക്ലര്‍ക്കിന്റേയും വെളിപ്പെടുത്തലിന്റേയും മൊഴിയുടേയും വിശദാംശങ്ങള്‍ പുറത്ത്. ആന്റണി രാജുവിന് തൊണ്ടി മുതല്‍ കൊടുത്ത ദിവസം താന്‍ തന്നെയായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് മുന്‍ ക്ലര്‍ക്ക് ജോസ് വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതിയാണ് കോടതി ക്ലര്‍ക്കായിരുന്ന ജോസ്. കേസുള്ളതിനാല്‍ സര്‍വ്വീസ് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. കോടതിയില്‍ കേസുള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും ജോസ് പറഞ്ഞു.
“കേസില്‍ താനൊരു ബോംബ് വച്ചിട്ടുണ്ടെന്ന് ആന്റണി രാജു പറഞ്ഞു. ലഹരി കേസ് വിചാരണ നടക്കുമ്പോള്‍ കോടതി വരാന്തയില്‍ വച്ച് ആന്റണി രാജു വെല്ലുവിളിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജയമോഹനോടായിരുന്നു വെല്ലുവിളി. കേസ് വിസ്താരം കഴിയുന്നതോടെ ബോംബ് പൊട്ടുമെന്നായിരുന്നു ആന്റണി രാജു പറഞ്ഞത്. ആന്റണി രാജുവിന്റെ ഭീഷണി പ്രോസിക്യൂട്ടര്‍ രാജസേനനോട് പറഞ്ഞിരുന്നു’വെന്നും ജയമോഹന്‍ വ്യക്തമാക്കി.