തിരുവനന്തപുരം: മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം രാജ്യത്തിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മണിപ്പൂരില്‍ സംഘര്‍ഷം ആരംഭിച്ചതിന് പിറ്റേ ദിവസമാണ് കാങ്കോപിയില്‍ ഈ കൊടുംക്രൂരത നടന്നത്. ബി ഫൈനോം ഗ്രാമത്തിലെ രണ്ട് യുവതികളുടെ വീടുകള്‍ തീയിട്ടതിന് ശേഷം ആള്‍ക്കൂട്ടം ഇവരെ നഗ്നരാക്കി നത്തുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. മെയ് നാലിന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തു വരുന്നത്.
വീഡിയോ പുറത്തു വന്നതിന് പിന്നാലെ രാജ്യ വ്യാപകമായി വലിയ പ്രതിഷേധമാണ് ഉടലെടുക്കുന്നത്. ഇപ്പോഴിതാ നടന്‍ ആന്റണി വര്‍ഗ്ഗീസും സംഭവത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ്. മണിപ്പൂരിലേത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണെന്ന് ആന്റണി വര്‍ഗ്ഗീസ് പറയുന്നു. സംഭവത്തിന്റെ ഫോട്ടോ പോലും ഷെയര്‍ ചെയ്യാന്‍ പറ്റില്ലെന്നും ആന്റണി പറഞ്ഞു. ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെ ‘മണിപ്പൂര്‍… എന്ന് നടന്നു എപ്പോള്‍ നടന്നു എന്നത് അല്ല ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് നടന്നു എന്നതാണ് സത്യം . ഇനിയും നമ്മള്‍ എന്ന് മനസ്സിലാക്കും? എന്ന് മാറും? ആ പകുതി മങ്ങിയ ഫോട്ടോ പോലും ഷെയര്‍ ചെയ്യാന്‍ പറ്റില്ല…. ഇനിയും കാണാന്‍ പറ്റാത്തത് കൊണ്ടാണ്…’ ആന്റണി വര്‍ഗ്ഗീസ് കുറിച്ചു.