പത്തനംതിട്ട : അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് (എം ഐ യു) അനുയാത്ര പരിപാടിയുടെ ഗുണഭോക്താക്കളായ കുട്ടികളുടെയും രക്ഷാകര്‍ത്താക്കളുടെയും സംഗമം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നടത്തി. പത്തനംതിട്ട ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം അടൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് നിര്‍വഹിച്ചു. അടൂര്‍ ജനറല്‍ ആശുപത്രി ആര്‍എംഒ ഡോ. സാനി എം സോമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്തനംതിട്ട ഡി ഇ ഐ സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷെറിന്‍ തോമസ് ബോധവല്‍ക്കരണക്ലാസ് നയിച്ചു. നഴ്‌സിംഗ് കോളജ് വിദ്യാര്‍ഥിനികളും അനുയാത്ര ഗുണഭോക്താക്കളായ കുട്ടികളും കലാപരിപാടികള്‍ അവതരിപ്പിച്ചു.
അനുയാത്ര പരിപാടിയിലൂടെ കുട്ടികള്‍ക്കു ലഭ്യമാകുന്ന സേവനങ്ങളും അനുഭവങ്ങളും മാതാപിതാക്കള്‍ പങ്കുവെച്ചു. അടൂര്‍ ജനറല്‍ ആശുപത്രി കണ്‍സള്‍ട്ടന്‍സ് പീഡിയാട്രീഷന്‍ ഡോ. പ്രശാന്ത്, നഴ്‌സിങ് സൂപ്രണ്ട് ഇന്‍ചാര്‍ജ് മിനി, ഡി ഇ ഐ സി മാനേജര്‍ അര്‍ച്ചന സഹജന്‍, രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം (ആര്‍ബിഎസ്‌കെ) കോഓര്‍ഡിനേറ്റര്‍ ജിഷ സാരു തോമസ്, അടൂര്‍ ജനറല്‍ ആശുപത്രി പിആര്‍ഒ ഷൈനി സിജു, അനുയാത്ര ഡവലപ്‌മെന്റ് തെറാപ്പിസ്റ്റ് അഖില സൂസന്‍, അനുയാത്ര പരിപാടിയിലെ മറ്റു തെറാപ്പിസ്റ്റുകള്‍, ജില്ലയിലെ ആര്‍ബിഎസ്‌കെ നഴ്‌സുമാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.