തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘത്തിലെ അഡി. എസ്.പി എ.പി ഷൗക്കത്തലിയടക്കം 9 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഐ.പി.എസ് അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. നിലവിലുള്ള 11 ഒഴിവുകള്‍ക്കായി 33 പേരുടെ പട്ടികയാണ് യു.പി.എസ്.സിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.
ഷൗക്കത്തലിക്കൊപ്പം ടി.പി കേസ് അന്വേഷണസംഘത്തിലുണ്ടായിരുന്ന കെ വി സന്തോഷും ഐ.പി.എസ് കിട്ടിയവര്‍ക്കൊപ്പമുണ്ട്. എ ആര്‍ പ്രേംകുമാര്‍, ഡി മോഹനന്‍, ആമോസ് മാമ്മന്‍, വി യു കുര്യാക്കോസ്, എസ് ശശിധരന്‍, പി എന്‍ രമേഷ് കുമാര്‍, എം എല്‍ സുനില്‍ എന്നിവരാണ് മറ്റുള്ളവര്‍.
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊടി സുനിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘത്തെയും സി.പി.എം പ്രാദേശിക നേതാക്കളെയും ജയിലിലാക്കിയത് എ.പി ഷൗക്കത്തലി ഉള്‍പ്പെടുന്ന പോലീസ് സംഘമാണ്.