ഡൽഹി ; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡറുമായുള്ള മത്സരം കാണാനെത്തി ആപ്പിൾ സിഇഒ ടിം കുക്ക്. ഇന്നലെ ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് അദ്ദേഹം ഐപിഎൽ കാണാൻ എത്തിയത്. ബോളിവുഡ് താരം സോനം കപൂർ ടിം കുക്കിനൊപ്പമാണ് അദ്ദേഹം മത്സരം കണ്ടത്. ഇത് രണ്ടാം തവണയാണ് ടിം കുക്ക് ഇന്ത്യയിലെത്തി ഐപിഎൽ കാണുന്നത്. ഈ മാസം മുംബൈയിലും ഡൽഹിയിലുമായി ആപ്പിൾ ആരംഭിച്ച സ്റ്റോറുകളുടെ ഉത്ഘാടനത്തിനാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്. ഇതിനിടയിൽ ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്വാളിനെയും കിഡംബി ശ്രീകാന്തിനയെയും അദ്ദേഹം സന്ദർശിച്ചിരുന്നു.
2016ൽ അദ്ദേഹം ഇന്ത്യയിലെത്തി ഐപിഎൽ കണ്ടിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നിലവിൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച ഗുജറാത്ത് ലയൻസുമായി കാൺപൂരിൽ നടന്ന മത്സരം അന്ന് അദ്ദേഹം കണ്ടിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളെയും വ്യക്തികളെയും സന്ദർശിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം സന്ദർച്ചിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033