ആപ്പിൾ ഐഫോൺ 15 പ്രോ (iPhone 15 Pro), ഐഫോൺ 15 പ്രോ മാക്സ് (iPhone 15 Pro Max) ഫോണുകൾ ലോഞ്ച് ചെയ്തു. നാല് ടൈറ്റാനിയം ഷേഡുകളുമായിട്ടാണ് ഈ ഫോണുകൾ വരുന്നത്. ഐഫോൺ 14 പ്രോ സീരിസിന്റെ ഡിസൈൻ നിലനിർത്തി പുതിയ ടൈറ്റാനിയം ബിൾഡിലാണ് ഈ ഫോണുകൾ വരുന്നത്. പുതിയ ചിപ്പ്സെറ്റും ആപ്പിൾ ഈ ഫോണുകളിൽ നൽകിയിട്ടുണ്ട്. പുതിയ എ17 ബയോണിക് ചിപ്പ്സെറ്റ് കൂടുതൽ കാര്യക്ഷമവും പെർഫോമൻസ് നൽകുന്നതുമാണ്. ഫ്ലൂയിഡ് ഡൈനാമിക് ഐലൻഡുള്ള പുതിയ ഐഫോൺ പ്രോ മോഡലുകളിൽ മെച്ചപ്പെടുത്തിയ ഡിസ്പ്ലെയാണുള്ളത്. ഐഒഎസ് 17ലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത്. വേഗത്തിലുള്ള ഡാറ്റാ ട്രാൻസ്മിഷൻ ഉറപ്പാക്കുന്ന യുഎസ്ബി കൺട്രോളറും ഫോണുകളിലുണ്ട്. പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനും സങ്കീർണ്ണമായ ആപ്പുകൾ പ്രവർത്തിപ്പിക്കാനും ചിപ്പ്സെറ്റിന് സാധിക്കും.
ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് മോഡലുകളിൽ യുഎസ്ബി 3.0 ടൈപ്പ് – സി പോർട്ടാണുള്ളത്. ലോ പവർ ഉപഭോഗത്തിൽ പോലും ഉയർന്ന നിലവാരമുള്ള ഗ്രാഫിക്സിൽ മെച്ചപ്പെട്ട ഗെയിമിങ് നൽകാൻ ഈ ഫോണുകൾക്ക് സാധിക്കും. ഏറ്റവും പുതിയ ഗെയിം കൺട്രോളറുകൾ ഫോണുകളിൽ സപ്പോർട്ട് ചെയ്യുന്നു. മെച്ചപ്പെട്ട റെസല്യൂഷനും ഗ്രാഫിക്സും ഫോണുകൾ നൽകുന്നു. അതിവേഗ റസ്പോൺസ് ടൈമാണ് ഫോണിന്റെ മറ്റൊരു സവിശേഷത. ഐഫോൺ 15 പ്രോയിൽ 48 എംപി പ്രൈമറി ക്യാമറയാണുള്ളത്. 12 എംപി ടെലിഫോട്ടോ ക്യാമറയും 12 എംപി അൾട്രാവൈഡ് ക്യാമറയും ഈ ഫോണിലെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലുണ്ട്.
ഐഫോൺ 15 പ്രോ മാക്സിൽ ആപ്പിൾ 5 എക്സ് ടെലിഫോട്ടോ ക്യാമറ നൽകിയിട്ടുണ്ട്. ഈ ഡിവൈസുകൾക്ക് മികച്ച ക്വാളിറ്റിയിൽ വീഡിയോകൾ ഷൂട്ട് ചെയ്യാൻ സാധിക്കും. ഏഴ് ക്യാമറ ലെൻസുകൾക്ക് തുല്യമായ വൈദഗ്ധ്യത്തോടെയുള്ള ഏറ്റവും മികച്ച ചിത്രങ്ങൾ എടുക്കാനും ഈ ഫോണുകൾക്ക് സാധിക്കും. ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് മോഡലുകളിൽ മുൻതലമുറയുമായി താരതമ്യം ചെയ്യുമ്പോൾ വന്നിട്ടുള്ള പ്രധാന മാറ്റം ക്യാമറകളുടെയും ബിൾഡിന്റെയും പ്രോസസറിന്റെയും കാര്യത്തിലാണ്. ചാർജിങ് പോർട്ട്, കസ്റ്റമൈസ് ചെയ്യാവുന്ന ആക്ഷൻ ബട്ടൺ എന്നിവയും ഈ ഫോണുകളുടെ സവിശേഷതയാണ്. ഈ ഫോണുകളുടെ വിൽപ്പന വിവരങ്ങൾ വൈകാതെ വെളിപ്പെടുത്തും.