Saturday, July 5, 2025 1:19 pm

ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവ ഈ മാറ്റങ്ങളോടെ അടുത്തമാസം വിപണിയിലെത്തും

For full experience, Download our mobile application:
Get it on Google Play

ഏറ്റവും പുതിയ ആപ്പിൾ ഐഫോൺ മോഡലുകൾ അടങ്ങുന്ന ഐഫോൺ 15 സീരീസിന്‍റെ (iPhone 15 Series) ലോഞ്ച് സെപ്റ്റംബർ മാസം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഇവന്‍റിൽ വച്ച് മുൻതലമുറ സീരീസിൽ ഉള്ളതിന് സമാനമായി ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നീ ഫോണുകൾ കമ്പനി പുറത്തിറക്കും. ഐഫോണുകളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ചില സവിശേഷതകളുമായിട്ടായിരിക്കും ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവ പുറത്തിറങ്ങുന്നത്.

ഐഫോൺ 15 പ്രോ മോഡലുകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചനകൾ. വർഷങ്ങളായി ആപ്പിൾ ഉപയോഗിക്കുന്ന ലൈറ്റ്നിങ് പോർട്ടിന് പകരമായി യുഎസ്ബി-സി പോർട്ടുമായിട്ടായിരിക്കും ഈ ഫോണുകൾ വരുന്നത്. ഇത് വലിയൊരു മാറ്റമാണ്. പുതിയ പെരിസ്‌കോപ്പ് ക്യാമറ, ആപ്പിളിന്‍റെ പുതിയ എ17 ചിപ്‌സെറ്റ് എന്നിവയും മറ്റും പ്രോ മോഡലുകളിൽ വരുന്ന സവിശേഷതകളിൽ ഉൾപ്പെടുന്നു. ഐഫോൺ 15 പ്രോ മോഡലുകളിൽ ഉണ്ടായിരിക്കാൻ സാധ്യതയുള്ള സവിശേഷതകൾ വിശദമായി നോക്കാം.

ഐഫോൺ 15 പ്രോയും പ്രോ മാക്സും അവയുടെ മുൻഗാമികളായ ഐഫോൺ 14 പ്രോ, പ്രോ മാക്സ് എന്നിവയ്ക്ക് സമാനമായ ഡിസൈനിൽ തന്നെയായിരിക്കും പുറത്തിറങ്ങുന്നത്. ഈ ഫോണുകളിൽ 6.1 ഇഞ്ച്, 6.7 ഇഞ്ച് OLED ഡിസ്‌പ്ലേകൾ ഉണ്ടാകുമെന്നും സൂചനകളുണ്ട്. ക്യാമറയും ഫേസ് ഐഡി ഹാർഡ്‌വെയർ ഘടകങ്ങളും ഉൾക്കൊള്ളുന്ന ഒരു സ്പെഷ്യൽ ഡൈനാമിക് ഐലൻഡ് കട്ട്ഔട്ടും ഫോണുകളിൽ ഉണ്ടായിരിക്കും. മുൻതലമുറ മോഡലുകളെക്കാൾ നേർത്ത ബെസലുകൾ ആയിരിക്കും ഐഫോൺ 15 പ്രോ മോഡലുകളിൽ ഉണ്ടാവുക.

ആപ്പിൾ ഐഫോൺ 15 പ്രോയ്ക്കും പ്രോ മാക്‌സിനും കാര്യമായ മെറ്റീരിയൽ മാറ്റം ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച മുൻതലമുറ മോഡലുകളിൽ നിന്നും വ്യത്യസ്തമായി സൈഡ് ഫ്രെയിമുകൾക്കായി ടൈറ്റാനിയം ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടൈറ്റാനിയം ഭാരം കുറഞ്ഞതും കരുത്തുറ്റതുമാണ്. അതുകൊണ്ട് തന്നെ കൂടുതൽ ഈടുനിൽക്കുകയും കേടുപാടുകൾ കുറയ്ക്കുകയും ചെയ്യും. എന്നാൽ ടൈറ്റാനിയം ഉപയോഗിച്ചാൽ വില വർധിച്ചേക്കും.

നിലവിലെ മ്യൂട്ട് സ്വിച്ചിൽ മാറ്റം വരുത്താൻ ആപ്പിൾ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് ഏറ്റഴും പുതിയ ഐഒഎസ് ബീറ്റ പതിപ്പിലൂടെയാണ് വെളിപ്പെടുത്തിയത്. ഈ പുതിയ ഫീച്ചർ, സൈലന്റ് മോഡ് കൺട്രോൾ, ഫ്ലാഷ്‌ലൈറ്റ് ആക്റ്റിവേഷൻ, ഫോക്കസ് മോഡ് എൻഗേജ്മെന്റ് എന്നിവയും ക്യാമറ ആപ്പിനുള്ളിൽ തന്നെ ട്രാൻസലേറ്റ് ആപ്പ്, മാഗ്നിഫയർ എന്നിവ ആക്‌സസ് ചെയ്യനുള്ള സംവിധാനവും പുതിയ ഐഫോൺ പ്രോ മോഡലുകളിൽ ഉണ്ടായിരിക്കും.

ഐഫോൺ 15 സീരീസിലെ എല്ലാ ഫോണുകളിലും പ്രതീക്ഷിക്കുന്ന പ്രധാന മാറ്റം ചാർജിങ് കേബിളിന്റെ കാര്യത്തിലാണ്. ഇതുവരെ ഉണ്ടായിരുന്ന ലൈറ്റ്നിങ് പോർട്ടിന് പകരം ഒരു യുഎസ്ബി സി പോർട്ടായിരിക്കും ഈ ഫോണുകളിൽ ഉണ്ടായിരിക്കുക. ഈ വലിയ മാറ്റത്തിന് കാരണം യൂറോപ്പിലെ നിയന്ത്രണങ്ങളാണ്. ഇന്ത്യയുൾപ്പെടെയുള്ള ആഗോള വിപണികളിലും പുതിയ മാറ്റം ബാധകമാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

ഐഫോൺ 15 പ്രോ മാക്സ് വേരിയന്റിൽ ഒരു പെരിസ്കോപ്പ് ലെൻസ് നൽകാൻ സാധ്യതയുണ്ട്. ഇത് 5-6x വരെ ഒപ്റ്റിക്കൽ സൂം നൽകും. ഐഫോൺ 15 പ്രോ മോഡലിൽ ഈ പെരിസ്കോപ്പ് ലെൻസ് ഉണ്ടാകില്ലെന്നാണ് സൂചനകൾ. ഐഫോൺ 14 പ്രോ മാക്സ് നിലവിൽ 3x ഒപ്റ്റിക്കൽ സൂം നൽകുന്നുണ്ട്. ഈ സവിശേഷത ഐഫോൺ 15 പ്രോ വേരിയന്റിലും നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പ്രോ മോഡലുകൾ സോണിയിൽ നിന്നുള്ള മെച്ചപ്പെടുത്തിയ റിയർ-ക്യാമറ LiDAR സ്കാനർ ഉപയോഗിക്കുമെന്നും സൂചനകളുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലുവ മാർക്കറ്റ് റോഡിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റു

0
എറണാകുളം: ആലുവ മാർക്കറ്റ് റോഡിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റു. വെളിയത്തുനാട് സ്വദേശി...

നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ മത്സരം ഇന്ന്

0
ബെംഗളൂരു : നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ മത്സരം ഇന്ന്....

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ...

വരാപ്പുഴ അതിരൂപതയുടെ ഭൂമി വ്യാജ രേഖകൾ ചമച്ച് മറിച്ച് വിറ്റെന്ന പരാതിയിൽ ജില്ലാകലക്ടർക്കെതിരെ കേസ്

0
എറണാകുളം: എറണാകുളം വരാപ്പുഴ അതിരൂപതയുടെ ഭൂമി വ്യാജ രേഖകൾ ചമച്ച് മറിച്ച്...