Friday, July 4, 2025 10:27 am

ഐഫോൺ 15 മോഡലുകൾ 50,000 രൂപ കിഴിവിൽ ഇവിടെ നിന്നു വാങ്ങാം!

For full experience, Download our mobile application:
Get it on Google Play

Apple India: ഇക്കഴിഞ്ഞ ദിവസമാണ് ഐഫോൺ 15 സീരീസിന്റെ ലോഞ്ച് ആപ്പിൾ നടത്തിയത്. ഇത്തവണ മോഡലുകൾ ആദ്യം തന്നെ ഇന്ത്യയിൽ അടക്കം ലഭ്യമാകും. അതേസമയം ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിച്ച കമ്പനിയിൽ നിന്നു വിലയിൽ വലിയ ഇളവുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഐഫോൺ 15 സീരിസും ഇന്ത്യക്കാർക്ക് വിലയേറിയ ഫോണുകൾ തന്നെയായിരിക്കും. Apple iPhone 15, Apple iPhone 15 Plus, iPhone 15 Pro, iPhone 15 Pro Max എന്നിങ്ങളെ 4 മോഡലുകളാകും പുതിയ സീരീസിൽ ഉണ്ടാകുക.
വില കൂടുതൽ കാരണം 15 സീരീസിന്റെ മുന്തിയ മോഡൽ എന്ന സ്വപ്‌നം ഉപേക്ഷിക്കാനൊരുങ്ങുന്നവർക്കുള്ളതാണ് ഈ ലേഖനം. 50,000 രൂപ വരെ കിഴിവിൽ ഐഫോൺ 15 പ്രോ, 15 പ്രോ മാക്‌സ് മോഡലുകൾ നിങ്ങൾക്കു സ്വന്തമാക്കാൻ സാധിക്കുമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ആപ്പിൾ ഐഫോണുകൾ ഇന്ത്യയിൽ തന്നെയാകും നിർമ്മിക്കുക.

എന്നാൽ ഇന്ത്യയിൽ ഐഫോണുകളെ ആഡംബര വസ്തുവായി കണ്ട് ഉയർന്ന നികുതി ചുമത്തുന്നു. ഇതാണ് വില കൂടാനുള്ള കാരണം. ആപ്പിളിനെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യ. പ്രത്യേകിച്ച് ചൈനയുമായി ആപ്പിൾ പിണങ്ങിയിരിക്കുന്ന സാഹചര്യത്തിൽ. ഇന്ത്യൻ ഗവൺമെന്റിനെ സംബന്ധിച്ചും ആപ്പിൾ ഉൽപ്പന്നങ്ങളുടെ നികുതി വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ ഉടനെ ഈ വിഷയത്തിൽ ഒരു കുറവ് പ്രതീക്ഷിക്കേണ്ടതില്ല. നികുതി മാറ്റി നിർത്തിയാൽ ഐഫോണുകളുടെ വില കുത്തനെ കുറയും. ഇതു തന്നെയാണ് നിങ്ങൾക്കു മുന്നിലുള്ള അവസരം. ഇന്ത്യൻ ഐഫോൺ പ്രേമികൾക്ക് ചുളുവിലയിൽ മോഡലുകൾ സ്വന്തമാക്കാവുന്ന വിപണികളിൽ ഒന്നാണ് ദുബായ്.

ദുബായ് ഇന്ത്യക്കാരെ സംബന്ധിച്ചു മറ്റൊരു വീടായി മാറുന്ന നിലയിലാണ് കാര്യം. ഒരു സുഹൃത്തെങ്കിലും ദുബായിയിൽ ഇല്ലാത്ത ആരും തന്നെ ഇന്നുണ്ടാകില്ല. അപ്പോൾ പിന്നെ ഈ അവസരം ഉപയോഗപ്പെടുത്തുന്നതല്ലേ ബുദ്ധി. ആപ്പിൾ ആഗോള വാറണ്ടി വാഗ്ദാനം ചെയ്യുന്ന ചുരുക്കം മൊബൈൽ കമ്പനികളിൽ ഒന്നാണ്. ആ നിലയ്ക്ക് വാറണ്ടി നിങ്ങൾക്ക് ഒരു പ്രശ്നമാകില്ല. റിപ്പോർട്ടുകൾ പ്രകാരം ദുബായിൽ ആപ്പിൾ ഐഫോണിന്റെ വില ഇന്ത്യയിലെ വിലയേക്കാൾ വളരെ കുറവാണ്. ആപ്പിൾ ഐഫോൺ 15 പ്രോ മാക്സിന് ദുബായിൽ 46,000 രൂപ വരെ വിലക്കുറവാണ്. ദുബായ് ബാങ്കുകളുടെ ഓഫറുകൾ കൂടി കണക്കാക്കിയാൽ ഓഫർ 50,000 കടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ, iPhone 15 Pro 128GB മോഡലിന് 1,34,900 രൂപയും iPhone 15 Pro Max 256 GB മോഡലിന് 1,59,900 രൂപയും വില വരുന്നുണ്ട്. അതേസമയം ദുബായിൽ ഐഫോൺ 15 പ്രോയുടെ വില 84,500 രൂപയാണ്. ഐഫോൺ 15 പ്രോ മാക്സ് 10,0100 രൂപയിൽ ലഭിക്കും. അതായത് ഇന്ത്യയിലെ ഐഫോൺ 15 പ്രോയുടെ വില പോലും 15 പ്രോ മാക്‌സിനു വരുന്നില്ല. അങ്ങനെ വരുമ്പോൾ ആപ്പിൾ 15 സീരീസിന്റെ ബേസ് മോഡലുകളും കുറഞ്ഞ വിലയിൽ കിട്ടുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ?

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് പരിക്ക്

0
കോഴിക്കോട് : നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ...

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

0
തിരുവനന്തപുരം : ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം...

കിഴക്കുപുറം ഗവൺമെന്റ് എച്ച്.എസ്.എസിൽ പഠനോപകരണ വിതരണം നടന്നു

0
കിഴക്കുപുറം : കിഴക്കുപുറം ഗവൺമെന്റ് എച്ച്.എസ്.എസിൽ കെ.ഇ.ഐ.ഇ.സിയുടെ നേതൃത്വത്തിൽ നടന്ന...