Saturday, March 29, 2025 12:55 pm

ഐഫോണ്‍ 16 സിരീസിന്‍റെ ക്ഷീണം മാറ്റാന്‍ ആപ്പിള്‍ ; ഐഫോണ്‍ 17 സ്ലിം ഞെട്ടിക്കും

For full experience, Download our mobile application:
Get it on Google Play

കാലിഫോര്‍ണിയ: പ്രതീക്ഷിച്ച വില്‍പനയിലേക്ക് ഇതുവരെ ഉയരാനാകാത്ത ഐഫോണ്‍ 16 സിരീസിന്‍റെ ക്ഷീണം മാറ്റാന്‍ ആപ്പിള്‍. 2025ല്‍ ആപ്പിള്‍ കമ്പനി ഐഫോണ്‍ 17 സ്ലിം എന്നൊരു സ്‌മാര്‍ട്ട്ഫോണ്‍ മോഡല്‍ പുറത്തിറക്കും എന്നാണ് റിപ്പോര്‍ട്ട്. ഈ ഫോണിന് ആപ്പിളിന്‍റെ നിലവിലെ വിലയേറിയ ഫോണായ ഐഫോണ്‍ 16 പ്രോ മാക്‌സിനേക്കാള്‍ തുകയാകും എന്നാണ് സൂചന. ഐഫോണ്‍ 16 വില്‍പന തുടരുമ്പോള്‍ ഐഫോണ്‍ 17 സിരീസിനെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ തുടങ്ങി. അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 17 സിരീസില്‍ ഐഫോണ്‍ 17 സ്ലിം എന്നൊരു മോഡലുണ്ടാകും.

പുതിയ ഒഎല്‍ഇഡി ഡിസ്‌പ്ലെയോടെയാവും ഈ സ്‌മാര്‍ട്ട്ഫോണ്‍ മോഡല്‍ എത്തുക. ഈ പുത്തന്‍ സാങ്കേതികവിദ്യയാണ് കട്ടി കുറഞ്ഞ ഡിസ്പ്ലെ ഉപഭോക്താക്കള്‍ക്ക് സാധ്യമാക്കുക. ഇതോടെ ഫോണിന്‍റെ ആകെ കട്ടിയും കുറയും. എന്നാല്‍ ഡിസ്പ്ലെയുടെ വലിപ്പം കുറയ്ക്കുമോ എന്ന് വ്യക്തമല്ല. ഐഫോണ്‍ 15 പ്ലസിനേക്കാള്‍ ചെറിയ ഡിസ്‌പ്ലെയായിരിക്കും ഐഫോണ്‍ 17 സ്ലിമ്മില്‍ വരിക എന്ന റിപ്പോര്‍ട്ട് മുമ്പ് പുറത്തുവന്നിരുന്നു. പുതിയ ഒഎല്‍ഇഡി ഡിസ്‌പ്ലെ പാനലിനായി നോവാടെക്കുമായി ആപ്പിള്‍ കരാറിലെത്തും എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. റീയര്‍ ക്യാമറ മൊഡ്യൂള്‍ ഫോണിന്‍റെ മധ്യഭാഗത്തേക്ക് ആപ്പിള്‍ മാറ്റിയേക്കും എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിലവിലെ ഐഫോണ്‍ 16 പ്രോ മാക്‌സിനേക്കാളും വിലയേറിയതാവും ഐഫോണ്‍ 17 സ്ലിം എന്നാണ് സൂചന. നിലവില്‍ ഐഫോണ്‍ 16 പ്രോ മാക്‌സിന്‍റെ 256 ജിബി അടിസ്ഥാന വേരിയന്‍റ് 1,44,900 രൂപയ്ക്കും 512 ജിബി മോഡല്‍ 1,64,900 രൂപയ്ക്കും 1ടിബി വേരിയന്‍റ് 1,87,900 രൂപയ്ക്കുമാണ് ആപ്പിള്‍ വില്‍ക്കുന്നത്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതുപോലെ ഐഫോണ്‍ 17 സ്ലിം വന്നാല്‍ ആപ്പിള്‍ പ്ലസ് മോഡല്‍ പിന്‍വലിച്ചേക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാലിന്യവിമുക്ത നവകേരള ക്യാമ്പയിന്‍ ; അടൂരിൽ സിപിഎമ്മും പോഷകസംഘടനകളും ചേർന്ന് ശുചീകരണം നടത്തി

0
അടൂർ : മാലിന്യവിമുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായി അടൂരിൽ സിപിഎമ്മും...

ആശമാരുടെ പ്രശ്‌നം പരിഹരിക്കാൻ കൺസോർഷ്യം രൂപവത്കരിക്കും ; സുരേഷ് ഗോപി

0
തിരുവനന്തപുരം: ആശമാരുടെ പ്രശ്‌നപരിഹാരത്തിന് കൺസോർഷ്യം രൂപവത്കരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്...

ചെറുകോൽ വള്ളപ്പുരക്കടവ്-വാഴക്കുന്നം റോഡിലെ വളവിൽ അപകടകരമായ വിധത്തിൽ മെറ്റൽ ഇറക്കി പൊതുമരാമത്തുവകുപ്പ്

0
കോഴഞ്ചേരി : റാന്നി-കോഴഞ്ചേരി റോഡിലെ കോഴഞ്ചേരി ചീങ്കയിൽമുക്കിൽനിന്ന് ചെറുകോൽ വള്ളപ്പുരക്കടവ്...

വേട്ടയാടിപ്പിടിച്ച മാനിറച്ചി വിൽപനക്ക് തയാറാക്കുന്നതിനിടെ മലപ്പുറം സ്വദേശി പിടിയിൽ

0
മലപ്പുറം: വേട്ടയാടിപ്പിടിച്ച മാനിറച്ചിയുമായി വഴിക്കടവ് സ്വദേശിയായ മുൻ പാമ്പുപിടുത്തക്കാരൻ വനംവകുപ്പിന്റെ പിടിയിൽ....