Sunday, April 20, 2025 12:22 pm

പരീക്ഷ വിജയിപ്പിക്കണമെന്ന ആവശ്യവുമായി ഉത്തരകടലാസുകളിൽ അപേക്ഷകളും കറൻസി നോട്ടുകളും

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : പരീക്ഷ വിജയിപ്പിക്കണമെന്ന ആവശ്യവുമായി ഉത്തരകടലാസുകളിൽ അപേക്ഷകളും കറൻസി നോട്ടുകളും. പത്താംക്ലാസ് പരീക്ഷയുടെ ഉത്തരകടലാസുകളിലാണ് ഇൻവിജിലേറ്റർമാരായ അധ്യാപകർ നോട്ടുകളും അപേക്ഷകൾ കണ്ടെത്തിയത്. കർണാടകയിലെ ബെ​ല​ഗാവി ജില്ലയിലെ ചിക്കോടിയിലാണ് സംഭവം.
ഉത്തരക്കടലാസിനൊപ്പം ലഭിച്ച രസകരമായി അപേക്ഷകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പരീക്ഷ പാസാകാൻ സഹായിക്കണമെന്ന അഭ്യർത്ഥനയോടെ ഒരു വിദ്യാർത്ഥി ഉത്തരക്കടലാസിൽ 500 രൂപയുടെ നോട്ടാണ് ഇട്ടത്. ഇൻവിജിലേറ്ററുടെ സ്നേഹം പരീക്ഷ പാസാകുന്നതിന് ആശ്രയിച്ചിരിക്കുന്നുവെന്ന നിലയിലായിരുന്നു ചില അഭ്യർത്ഥനകൾ.

‘സർ, ഈ 500 രൂപ കൊണ്ട് ചായ കുടിക്കൂ, ദയവായി എന്നെ വിജയിപ്പിക്കൂ’ എന്നായിരുന്നു മറ്റൊരു വിദ്യാർത്ഥിയുടെ അഭ്യർത്ഥന. പരീക്ഷ പാസാകാൻ അധ്യാപകൻ സഹായിക്കുമെങ്കിൽ കൂടുതൽ പണം നൽകാമെന്നായിരുന്നു ചിലരുടെ വാ​ഗ്ദാനം. ‘എന്നെ വിജയിപ്പിച്ചാൽ, ഞാൻ നിങ്ങൾക്ക് പണം തരാം’ എന്ന് ഉത്തരക്കടലാസിൽ കുറിച്ച വിദ്യാർത്ഥികളും ഉണ്ടായിരുന്നു. തങ്ങളുടെ ഭാവി ഈ പ്രധാനപ്പെട്ട പരീക്ഷ പാസാകുന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് ചിലർ കുറിച്ചപ്പോൾ വിജയിപ്പിച്ചില്ലെങ്കിൽ മാതാപിതാക്കൾ കോളേജിലേയ്ക്ക് അയക്കില്ല എന്നായിരുന്നു ഒരാൾ കുറിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ മൂന്ന് മരണം

0
ജമ്മു കശ്മീർ : ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ മൂന്ന് മരണം....

നടി വിൻസിക്ക് പൂർണ പിന്തുണയെന്ന് മന്ത്രി എം ബി രാജേഷ്

0
പാലക്കാട് : സിനിമാ സെറ്റിൽ നടൻ ഷൈൻ ടോം ചാക്കോ മോശമായി...

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു

0
കൊച്ചി : സിപിഐഎം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം തുടങ്ങി

0
ബോസ്റ്റൺ : ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം...