കോട്ടയം: എംജി സർവകലാശാല ഓൺലൈനായി നടത്തുന്ന വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിഎ, എംകോം, എംഎ ഇംഗ്ലീഷ്, നാലു വർഷ ബികോം ഓണേഴ്‌സ് എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ലൈവ് ഇന്ററാക്ടീവ് സെഷനുകൾ, റെക്കോഡഡ് വീഡിയോക്ലാസുകൾ, ഇ-ലേണിങ് മെറ്റീരിയൽ എന്നിവയിലൂടെ മികച്ച അധ്യയനരീതിയിലാണ് ഓൺലൈൻ പഠനം. പരീക്ഷയും ഓൺലൈനാണ്. ഡിജിറ്റലായി നടത്തുന്ന മൂല്യനിർണയ പ്രക്രിയയായതിനാൽ പരീക്ഷകഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഫലപ്രഖ്യാപനവും നടക്കുമെന്ന് അധികൃതർ അറിയിച്ചു.
വിദ്യാർത്ഥികൾക്കായി ഓൺലൈൻവഴി എബിലിറ്റി എൻഹാൻസ്‌മെന്റ് കോഴ്‌സുകളും ആരംഭിച്ചിട്ടുണ്ട്. ബികോം ഓണേഴ്‌സ് പ്രോഗ്രാമുകൾക്ക് പുറമേ അംഗീകാരം ലഭിച്ച മറ്റു പ്രോഗ്രാമുകൾകൂടി, വരുന്ന അക്കാദമികസെഷനുകളിൽ ആരംഭിക്കും. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള അധ്യാപകരാണ് ഓൺലൈൻ പ്രോഗ്രാമുകൾ നടത്തുന്നത്. മിതമായ ഫീസ് നിരക്കിൽ, ജോലിചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും പഠിക്കാമെന്നും അധികൃതർ പറഞ്ഞു. വിവരങ്ങൾക്ക്: 0481-2731010 cdoe.mgu.ac.in
പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം. ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263/ 70255 53033 / 0468 233 3033.