Tuesday, April 8, 2025 7:22 pm

പഴം തൈരില്‍ ചേര്‍ത്ത് തേക്കാം ; മുട്ടറ്റം മുടിയെത്തും

For full experience, Download our mobile application:
Get it on Google Play

മുടിയുടെ ആരോഗ്യം എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. പല അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന മുടിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തൈര് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യ പ്രശ്‌നങ്ങളെ എല്ലാം ഇല്ലാതാക്കി മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. താരന്‍, മുടി കൊഴിച്ചില്‍, മുടി പൊട്ടിപ്പോവുന്നത്, മുടിയുടെ ആരോഗ്യമില്ലായ്മ എന്നിവയെല്ലാം പലരുടേയും ഉറക്കം ഇല്ലാതാക്കുന്ന ഒന്നാണ്.

എന്നാല്‍ ഇനി തൈര് കൊണ്ട് നമുക്ക് ഈ പ്രശ്‌നത്തെ ഇല്ലാതാക്കാവുന്നതാണ്. അതിന് വേണ്ടി തൈര് എങ്ങനെ ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇടതൂര്‍ന്ന കരുത്തുറ്റ മുടിക്ക് വേണ്ടി നമുക്ക് ദിവസവും തൈര് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുകയും പല കേശ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. എങ്ങനെ ഈ ഹെയര്‍പാക്ക് തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

 

തൈര് ഹെയര്‍പാക്ക് തയ്യാറാക്കാം

പഴം- 1, തേന്‍- 2സ്പൂണ്‍, തൈര് – 2 സ്പൂണ്‍ എന്നിവയാണ് തൈര് ഹെയര്‍പാക്ക് തയ്യാറാക്കുന്നതിന് ആവശ്യമുള്ള സാധനങ്ങള്‍. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിന് വേണ്ടി ഒരു പാത്രത്തിലേക്ക് പഴം നല്ലതുപോലെ ഉടച്ചെടുത്ത് ഇതിലേക്ക് അല്‍പം തൈരും തേനും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. അതിന് ശേഷം ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് 20-30 മിനിട്ട് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയണം. ഇത് നിങ്ങളുടെ മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. മുടിയെ സംരക്ഷിക്കുന്നതിന് ഏറ്റവും മികച്ചതാണ് തൈര്.

 

വരണ്ട മുടിക്ക് പരിഹാരം

 

മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് തൈര് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ ഹെയര്‍പാക്ക് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ വരള്‍ച്ചക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ വരള്‍ച്ചക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ദിവസവും ഈ മിശ്രിതം മുടിയിഴകളില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയണം. ഇത് നിങ്ങളുടെ മുടിയുടെ വരള്‍ച്ചയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

മുടി സോഫ്റ്റ് ആവുന്നതിന്

മുടി സോഫ്റ്റ് ആവുന്നതിന് വേണ്ടി നമുക്ക് ദിവസവും തൈര് മിക്‌സ് ചെയ്ത ഹെയര്‍പാക്ക് ഉപയോഗിക്കാവുന്നതാണ്. ഈ ഹെയര്‍പാക്ക് ഉപയോഗിക്കുന്നതിലൂടെ അത് മുടിക്ക് കരുത്തും നിറവും വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് നിങ്ങളുടെ മുടിയിലെ സ്മൂത്ത്‌നസ് വര്‍ദ്ധിപ്പിച്ച് നല്ല സില്‍ക്കി ഹെയര്‍ ആക്കുന്നു. ദിവസവും ചെയ്താലും ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. അതല്ല ആഴ്ചയില്‍ രണ്ട് ദിവസവും ഇത് ചെയ്യാവുന്നതാണ്. ഇതിലൂടെ മുടി സ്മൂത്ത് ആവുന്നതിനും ആരോഗ്യത്തിനും മികച്ചതാണ് എന്നുള്ളതാണ് സത്യം.

 

 

താരനെ പ്രതിരോധിക്കാന്‍

താരനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ മികച്ചതാണ് തൈര് ഹെയര്‍പാക്ക്. മുടി കൊഴിച്ചിലിന്റെ അസ്വസ്ഥതകളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിനവും തൈര് ഹെയര്‍പാക്ക് ഉപയോഗിക്കാവുന്നതാണ്. താരനെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് ഈ ഹെയര്‍പാക്ക് സഹായിക്കുന്നുണ്ട്. പ്രധാന കാരണം പലപ്പോഴും താരനാണ്. എന്നാല്‍ താരനെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ എല്ലാ വിധത്തിലും അത് മുടിയുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നും കൂടി അറിയാവുന്നതാണ്. പക്ഷേ തൈര് ഹെയര്‍മാസ്‌ക് ഉപയോഗിക്കുമ്പോള്‍ അത് താരനെ പൂര്‍ണമായും പ്രതിരോധിക്കുന്നുണ്ട്.

 

മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍

മുടി കൊഴിച്ചിലിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും തൈര് ഹെയര്‍പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ അത് മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് എന്നുള്ളതാണ് സത്യം. ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളില്‍ കൂടുതല്‍ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. നിങ്ങളെ അലട്ടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഹെയര്‍മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടി കൊഴിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മല്ലപ്പള്ളിയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കണം ; സിപിഐ കല്ലൂപ്പാറ ലോക്കൽ സമ്മേളനം

0
മല്ലപ്പള്ളി: താലുക്ക് ആസ്ഥാനമായ മല്ലപ്പള്ളിയിൽ ഫയർസ്റ്റേഷൻ സ്ഥാപിക്കണമെന്ന് സിപിഐ കല്ലൂപ്പാറ ലോക്കൽ...

‘കിക്ക് ഡ്രഗ്’ : ജില്ലയില്‍ വിവിധ പരിപാടികള്‍

0
പത്തനംതിട്ട : കായിക വകുപ്പിന്റെ ലഹരി വിരുദ്ധ കാമ്പയിന്‍ 'കിക്ക് ഡ്രഗ്'...

റാന്നി വാളിപ്ലാക്കല്‍പടിയില്‍ കല്ലുകൾ വില്‍ക്കുന്ന കടയുടെ മറവില്‍ റോഡ്‌ കൈയ്യേറ്റം

0
റാന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പഴയ പാതയില്‍...

ലഹരി വിരുദ്ധ ബോധവൽക്കരണം “Say No To Drugs” ക്യംപെയിൻ നടത്തി

0
തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിന്റെയും  തണ്ണിത്തോട് ബഥേൽ...