Saturday, June 29, 2024 10:08 am

സർവകലാശാലകളിലെ വിസി നിയമനം ; ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കും

For full experience, Download our mobile application:
Get it on Google Play

എറണാകുളം: സർവകലാശാലകളിലെ വിസി നിയമനത്തിൽ ഗവർണർക്കെതിരെ നിയമപരമായി നീങ്ങാൻ സംസ്ഥാന സർക്കാർ നീക്കം. പുതിയ സെർച്ച് കമ്മിറ്റികൾ നിയമപരമായി നിലനിൽക്കില്ലെന്നാണ് സർക്കാരിന്റെ വാദം. വിഷയത്തിൽ നിയമോപദേശം തേടിയ ശേഷം ഉടൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കും. സിൻഡിക്കേറ്റ് തലത്തിൽ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. ദീർഘ നാളുകളായി സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളെ താൽക്കാലിക വിസിമാർ ആണ് നയിക്കുന്നത്. സ്ഥിരം വിസി നിയമനത്തിന് പലതവണ ഗവർണർ സർവകലാശാലകളുടെ പ്രതിനിധികളെ ആവശ്യപ്പെട്ടിരുന്നെങ്കിലും സർവകലാശാല ബില്ലുകളിൽ തീരുമാനം ആയശേഷം ബാക്കി നടപടി എന്നതായിരുന്നു സര്ക്കാര് നിലപാട്. ഇതോടെയാണ് ഗവർണറുടെ അറ്റകൈ പ്രയോഗം. ആറ് സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിന് ഗവർണർ സ്വന്തം നിലക്ക് സെർച്ച് കമ്മിറ്റി രൂപീകരിച്ചു. സെനറ്റ് നോമിനികൾ ഇല്ലാതെയാണ് സെർച്ച് കമ്മിറ്റികൾ തയ്യാറാക്കിയിരിക്കുന്നത്. സർവകലാശാല ബില്ലുകളിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതിനാൽ നിയമനം സാധ്യമല്ല എന്നാണ് സർക്കാർ നിലപാട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റാന്നി ബ്ലോക്കിൽ ആദ്യ ഹരിത സ്ഥാപന പദവി കരസ്ഥമാക്കി റാന്നി ഗ്രാമപഞ്ചായത്ത്

0
റാന്നി  : റാന്നി  ഗ്രാമ പഞ്ചായത്ത് ഓഫീസിനെ എ പ്ലസ് ഗ്രേഡോടുകൂടി...

ദക്ഷിണ കേരള ഇസ്ലാം സ്റ്റുഡൻസ് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റി ലഹരി വിരുദ്ധ സിഗ്നേച്ചർ...

0
പത്തനംതിട്ട : ദക്ഷിണ കേരള ഇസ്ലാം സ്റ്റുഡൻസ് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ...

ഉഡുപ്പി കൊച്ചിൻ ഷിപ്‌യാർഡിന് നോർവയിൽ നിന്ന് 1,100 കോടി രൂപയുടെ കപ്പൽ‌ നിർമാണ കരാർ

0
കൊച്ചി: കൊച്ചിൻ ഷിപ്‌യാർഡിന്റെ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്‌യാർഡിന് (UCSL) നോർവയിൽ...

നാല് വർഷ ബിരുദം : പുതിയ നിയമനങ്ങൾ വേണ്ടെന്ന സർക്കാർ ഉത്തരവ് പിൻവലിച്ചു

0
തിരുവനന്തപുരം: നാല് വർഷ ബിരുദം നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ നിയമനങ്ങൾ വേണ്ടെന്ന...