മലപ്പുറം : മലയാള സർവകലാശാലയിൽ വൈസ് ചാൻസിലർ നിയമനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ. നിലവിലെ സർവകലാശാല നിയമങ്ങൾ അനുസരിച്ച് സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ചാൻസിലറായ ഗവർണർക്കാണ്. ആ ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ള അസാധാരണമായ നടപടിയിലേക്കാണ് കേരള സർക്കാർ നീങ്ങിയത്. ഇതേ വിഷയത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിന് സർക്കാരിന്‍റെ പ്രതിനിധിയെ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് ഗവർണർ സർക്കാരിന് കത്ത് നൽകിയിരുന്നു. എന്നാൽ ഗവർണർ നൽകിയ കത്ത് സർക്കാർ തള്ളിയിരുന്നു.
യു.ജി.സി. ചെയർമാന്‍റെ പ്രതിനിധി, ചാൻസിലറുടെ പ്രതിനിധി, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാന്‍റെ പ്രതിനിധി, സർവകലാശാലാ സിൻഡിക്കേറ്റിന്‍റെ പ്രതിനിധി, സർക്കാർ പ്രതിനിധി എന്നിങ്ങനെ 5 പേരെ ഉൾപ്പെടുത്തി സെർച്ച്-കം-സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. ഗവർണറുടെ അംഗീകാരം ലഭിക്കാത്ത ബിൽ പ്രകാരമാണ് സെർച്ച്-കം-സെലക്ഷൻ കമ്മിറ്റി നിർമ്മിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകിയത്. ഉദ്യോഗസ്ഥരുടെ എതിർപ്പിനെ അവഗണിച്ചാണ് വിദ്യാഭാസ മന്ത്രിയുടെ ഈ തീരുമാനമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിലെ വൈസ് ചാൻസലറായ ഡോ. വി. അനിൽ കുമാറിന്‍റെ കാലാവധി ഈ മാസം 28ന് അവസാനിക്കാനിക്കുകയാണ്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.