അടൂര്‍ : വർഷങ്ങളായി അടൂർ നഗരസഭയുടെ തീരാശാപമായിരുന്ന ശ്മശാന നിർമാണത്തിന് കിഫ്ബി പദ്ധതിയിൽ അംഗീകാരമായി. പദ്ധതിക്കായി 4.80 കോടി രൂപയുടെ അംഗീകാരം ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. മിത്രപുരം നാൽപ്പതിനായിരം പടിക്ക് സമീപം നഗരസഭയുടെ ഒന്നരയേക്കർ സ്ഥലത്തിന്‍റെ ഒരു ഭാഗത്താണ് ശ്മശാനം നിർമിക്കുന്നത്. അടൂർ നഗരസഭയുടെ നേതൃത്വത്തിലാണ് ശ്മാശാനത്തിന്‍റെ നിർമാണം.
ഒരുവർഷം മുമ്പ് ശ്മശാനത്തിന്‍റെ രൂപരേഖ തയ്യാറായിരുന്നു. കിഫ്ബി സഹായത്തോടെ 4.61 കോടി രൂപ വരുന്ന സി.പി.ആറും ഇതിനായി തയ്യാറാക്കി. 2022 ജനുവരി 11-ന് മണ്ണുപരിശോധന നടന്നിരുന്നു. എന്നാൽ പദ്ധതി പല കാരണങ്ങളാൽ നീണ്ടുപോയി. പിന്നീട് സി.പി.ആർ. വർധിപ്പിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്‍റെയും മുൻ നഗരസഭ ചെയർമാൻ ഡി. സജിയുടെയും ഇടപെടലോടെയാണ് പദ്ധതിയുടെ നടത്തിപ്പിനായിട്ടുള്ള വേഗതകൂട്ടിയത്. ശ്മശാനത്തിന്‍റെ നിർമാണം എത്രയും വേഗം തുടങ്ങാനുള്ള നടപടികൾ ചെയ്യും. പദ്ധതി നടപ്പാകുന്നതോടെ ജനങ്ങളുടെ നിരന്തരമായ ആവശ്യമാണ് നടപ്പാകാൻ പോകുന്നത്.
ഗ്യാസിൽ പ്രവർത്തിക്കുന്ന രണ്ട് ചേംബറോട് കൂടിയതാകും ശ്മശാനം. പ്രകൃതി സൗഹാർദവും ആധുനിക രീതിയിലുമായിരിക്കും നിർമാണം നടക്കുക. സംസ്കാരം നടത്താൻ സ്വന്തമായി സ്ഥലമില്ലാത്തവരുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. മൃതദേഹം സംസ്കാരത്തിനായി തിരുവല്ല, പത്തനംതിട്ട നഗരസഭകളിലെ പൊതുശ്മശാനത്തെയാണ് ആശ്രയിച്ചിരുന്നത്. നഗരസഭയിലെ പല കോളനികളിലും സ്ഥലമില്ലാത്തതിനാൽ വീട് പൊളിച്ച് അടക്കം ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.