കഴിഞ്ഞ 449 (514 നിലവിൽ) ദിനങ്ങളായി “എന്റെ ചിന്തകൾ” എന്ന പേരിലുള്ള എഴുത്തുകളിലൂടെ Asia Book of Records-ൽ “Grand Master” പദവിയും, India Book Of Records-ൽ “Maximum Quotes On Social Media For Consecutive Says’ ഇനു ഇടവും നേടി ‘അപ്പു വാഴക്കുന്നം’. ഓരോ ദിനങ്ങളിലും ചുറ്റും നടക്കുന്ന കാര്യങ്ങൾ, നാം അനുഭവിക്കുന്നത്, നമ്മുടെ സന്തോഷങ്ങൾ, വിഷമങ്ങൾ. അങ്ങനെ എല്ലാം അക്ഷരങ്ങളായി മാറ്റി അപ്പു വാഴക്കുന്നം. ഈ അക്ഷരങ്ങളിൽ പലതും നാമോരോരുത്തരും അറിഞ്ഞതും അനുഭവിച്ചതുമാകും.
ലളിതമായ ശൈലിയും ഓരോ വ്യക്തികളെ സ്വാധീനിക്കുന്ന കാര്യങ്ങൾ കൊണ്ടു അപ്പുവും അവന്റെ എഴുത്തുകളും സാധാരണക്കാരുടെ ഇടയിൽ അക്ഷരലോകത്ത് ഇടം നേടി. കോവിഡ് കാലഘട്ടത്തിൽ എല്ലാവരും നിശ്ചലമായി നിന്നപ്പോൾ ഇദ്ദേഹത്തിന്റെ എഴുത്തുകൾ എല്ലാവരുടെയും ഹൃദയങ്ങളിലേക്ക് പെട്ടെന്ന് തന്നെ ചേക്കേറി. നവമാധ്യമങ്ങൾ ദുർവിനിയോഗം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ ആ നവമാധ്യമങ്ങളിലൂടെ തന്നെ മറ്റുള്ളവർക്ക് പ്രചോദനവും, ചിന്തിക്കാനും മനസ്സിലാക്കുവാനും കഴിയുന്ന എഴുത്തുകളിലൂടെ അപ്പു ഇവിടെ മാതൃകയാകുകയാണ്.