ഇറ്റാലിയൻ ബൈക്ക് നിർമ്മാതാക്കളായ അപ്രീലിയ അടുത്തിടെ ഇന്ത്യൻ വിപണിയിൽ RS 457 ഇരട്ട സിലിണ്ടർ സ്‌പോർട്‌സ് ബൈക്ക് അവതരിപ്പിച്ചു. R3 നും RC390 നും ഇടയിൽ സ്ഥാനം പിടിച്ചിരിക്കുന്ന പുതിയ അപ്രീലിയ 4.10 ലക്ഷം രൂപ എക്സ് – ഷോറൂം വിലയിൽ ലഭ്യമാണ്. 660 സിസി, 1100 സിസി വിഭാഗത്തിൽ ട്യൂണോ സ്ട്രീറ്റ് ഫൈറ്ററും കമ്പനിക്കുണ്ട്. ടുവോണോയുടെ 457 സിസി പതിപ്പ് ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലും അപ്രീലിയ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 43.5 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 457 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. പുതിയ പാരലൽ-ട്വിൻ എഞ്ചിൻ 6-സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. RS 457-ന് സമാനമായി അപ്രീലിയ ട്യൂണോ 457-ന് മുൻവശത്ത് വിപരീത ഫോർക്കുകളും പിന്നിൽ മോണോഷോക്കും ലഭിക്കാൻ സാധ്യതയുണ്ട്. മോട്ടോർസൈക്കിളിന് ഇക്കോ, റെയിൻ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ ഉണ്ടായിരിക്കും. ഫ്ലൈ അഡ്‍ജസ്റ്റ് ചെയ്യാവുന്ന ട്രാക്ഷൻ കൺട്രോൾ ലഭിക്കാനും സാധ്യതയുണ്ട്. ഡിസ്‌ക് ബ്രേക്കുകളും ഡ്യുവൽ ചാനൽ എബിഎസ് സംവിധാനവും മോട്ടോർസൈക്കിളിന് ഉണ്ടാകും.
റൈഡ് മോഡുകളും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉള്ള 5 ഇഞ്ച് TFT ഡാഷും മോട്ടോർസൈക്കിളിന് ലഭിക്കും. വലിയ അപ്രീലിയ മോട്ടോർസൈക്കിളുകളുമായി സ്വിച്ച് ഗിയറുകൾ പങ്കിടാൻ സാധ്യതയുണ്ട്. അഗ്രസീവ് ഫ്രണ്ട് ബൈക്കിംഗ് ഫെയറിംഗും സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണവുമുള്ള ട്യൂണോ 660-ൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ ഇത് പങ്കിടും. കെടിഎം ഡ്യൂക്ക് 390-നും അടുത്തിടെ പുറത്തിറക്കിയ യമഹ എംടി-03-നും ഇടയിൽ എവിടെയെങ്കിലും അപ്രീലിയ ട്യൂണോ 457 സ്ഥാനം പിടിക്കാനാണ് സാധ്യത. MT-03 അടുത്തിടെ ഇന്ത്യയിൽ ഒരു സിബിയു മോഡലായി അവതരിപ്പിച്ചു. അതിന്റെ വില 4.60 ലക്ഷം രൂപയാണ്. ട്യൂണോ 660 ന് ഏകദേശം 3.90 ലക്ഷം രൂപ മുതൽ നാല് ലക്ഷം രൂപ വരെയും വില പ്രതീക്ഷിക്കുന്നു.