ആലപ്പുഴ : യു.പ്രതിഭ എം.എൽ.എയുടെ മെറിറ്റ് അവാർഡായ അഗ്രഗാമി പ്രതിഭാ പുരസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2മണിക്ക് കായംകുളം മികാസ് കൺവെൻഷൻ സെന്ററിൽ നടക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പുരസ്കാരങ്ങൾ വിതരണം ചെയ്യും. 2022-23 അധ്യയന വർഷത്തെ എസ്എസ്എൽസി പ്ലസ് ടു (സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്സി ) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കായംകുളം മണ്ഡലത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കും മണ്ഡലത്തിൽ 100% വിജയം നേടിയ പൊതു വിദ്യാലയങ്ങൾക്കും ആണ് അഗ്രഗാമി പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്.
പുരസ്കാര ചടങ്ങിൽ എ.എം ആരീഫ് എം.പി, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്,ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, കായംകുളം നഗരസഭ ചെയർപേഴ്സൺ പി.ശശികല,വൈസ് ചെയർമാൻ ജെ.ആദർശ്, പഞ്ചായത്ത് എസ്.പവനാഥൻ, എൽ.ഉഷ,കെ.ദീപ, തയ്യിൽ പ്രസന്നകുമാരി, രാധാമണി രാജൻ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില അനിമോൻ, ആർ.ഡി.ഡി അശോക് കുമാർ, ഡി.ഡി.ഇ കൃഷ്ണകുമാർ, ഡി.ഇ.ഒ പി.ഒ.സണ്ണി തുടങ്ങിയവർ പങ്കെടുക്കും.