തിരുവല്ല: ദാരിദ്ര്യ നിർമ്മാർജ്ജനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് തുടങ്ങിയ കുടുംബശ്രീ പ്രസ്ഥാനം ഊർജ്ജസ്വലവും കർമ്മനിരതവുമായ പ്രവർത്തനങ്ങളിലൂടെ 25 വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. പെൺകരുത്തിന്റെ പെരുമ വിളിച്ചോതുന്ന കുടുംബശ്രീ രജത ജൂബിലി നിറവിൽ നിൽക്കുന്ന ഈ വേളയിൽ അയൽക്കൂട്ടം അംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പിക്കുവാനും ഉള്ള അവസരം ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ “അരങ്ങു 2023-ഒരുമയുടെ പലമ” കുടുംബശ്രീ കലോത്സവം സംഘടിപ്പിക്കുന്നു. തിരുവല്ല താലൂക്ക് തല കലോത്സവം 24ആം തീയതി ബുധനാഴ്ച രാവിലെ 9 മണി മുതൽ തിരുവല്ല കാവുംഭാഗം ഗവൺമെന്റ് എൽ പി സ്കൂൾ ഹാളിൽ വെച്ച് നടക്കും.
തിരുവല്ല നഗരസഭ ചെയർപേഴ്സൺ അനു ജോർജിന്റെ അധ്യക്ഷതയിൽ രാവിലെ 10ന് തിരുവല്ല എം.എൽ.എ അഡ്വ.മാത്യു ടി തോമസ് അരങ്ങു താലൂക്ക് തല കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു. തിരുവല്ല താലൂക്കിൽ ഉൾപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത്/ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ എന്നിവർ ഈ പരിപാടിയുടെ ഭാഗമാകും.
തിരുവല്ല താലൂക്കിൽ ഉൾപ്പെട്ട കവിയൂർ, കോയിപ്പുറം, ഇരുവിപേരൂർ, തോട്ടപ്പുഴശ്ശേരി, കുറ്റൂർ, കടപ്ര, നിരണം, നെടുംമ്പ്രം, പെരിങ്ങര, തിരുവല്ല ഈസ്റ്റ്, വെസ്റ്റ് എന്നീ 11 സിഡി എസ്സുകളിലായുള്ള 225 ഓളം അയൽക്കൂട്ട/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ കവിത പാരായണം, ലളിതഗാനം, പ്രസംഗം, നാടൻപാട്ട്, സംഘഗാനം, മാപ്പിളപ്പാട്ട്, നാടോടി നൃത്തം, സംഘനൃത്തം, തിരുവാതിര, മറയൂരാട്ടം തുടങ്ങിയ നിരവധി പരിപാടികൾ വേദിയിൽ അണിനിരക്കും. വൈകുന്നേരം 5.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033