പത്തനംതിട്ട : അശരണര്‍ക്കും അലംബഹീനര്‍ക്കും കരുതല്‍ സ്പര്‍ശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വാതില്‍പ്പടി സേവനം പദ്ധതിയുടെ ഭാഗമായി ആറന്മുള ഗ്രാമപഞ്ചായത്ത് സുഗമമായ പണമിടപാടുകള്‍ക്കായി സൌത്ത് ഇന്‍ഡ്യന്‍ ബാങ്കുമായി സഹകരിച്ച് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ നടപ്പിലാക്കി.
പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ സൌത്ത് ഇന്‍ഡ്യന്‍ ബാങ്ക് കോഴഞ്ചേരി ക്ലസ്റ്റര്‍ ഹെഡ് റോയി ജോസഫ് പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ജോജിക്ക് പിഓഎസ് മെഷീന്‍ നല്‍കി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീലേഖ, ക്ലര്‍ക്ക് നൂറിന സത്താര്‍, മാനേജര്‍മാരായ ജിഷാ ദീനാ ജോണ്‍, സജിത്ത് എസ് പിള്ള, ആന്‍സി ബാബു എന്നിവര്‍ പങ്കെടുത്തു. കോവിഡ് സാഹചര്യത്തില്‍ സമ്പര്‍ക്ക രഹിത പണമിടപാടുകള്‍ സാധ്യമാക്കുന്നതിനാണ് പുതിയ നീക്കമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ജോജി അറിയിച്ചു.