കോഴഞ്ചേരി : ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷൻ പരിധിയിൽ സീനിയർ സിറ്റിസൺ ഫോറം രൂപികരണവും സ്റ്റേഷൻ പരിധിയിലെ ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരൻമുടെ സുരക്ഷയ്ക്കായി ജില്ലാ ജനമൈത്രി പോലീസ് അനുവദിച്ചു തന്ന ബെൽ ഓഫ് ഫെയിത്തിന്റെ വിതണോദ്ഘാടനവും എസ്എച്ച് ഒ ജി.സന്തോഷ് കുമാർ നിർവ്വഹിച്ചു.എസ് ഐ കെ.ദിജേഷ് അദ്ധ്യക്ഷത വഹിച്ചു.
മുതിർന്നവരെ തനിച്ചാക്കി പോകുന്ന സംസ്ക്കാരം സമൂഹത്തിൽ വർദ്ധിച്ചു വരുന്നതായി എസ്.എച്ച്.ഒ ജി.സന്തോഷ് കുമാർ പറഞ്ഞു. പ്രായമായവരെ വീടിന് അലങ്കാരമായി കാണണം. നാടിന് അഭിമാനമായി സമൂഹത്തിനു മുൻപിൽ ഉയർത്തികാട്ടേണ്ടവരാണ് ഇവർ.പ്രായമേറിയാൽ പുറംതള്ളപ്പെടുന്ന ഇവര്‍ക്ക് സമൂഹത്തിൽ വ്യക്തമായ സ്ഥാനമുണ്ടെന്നു ജി.സന്തോഷ് കുമാർ പറഞ്ഞു.പ്രായമായവരെ അധികപ്പറ്റായി കാണുന്നവർ വാര്‍ധക്യം തന്നെയും കാത്തിരിക്കുന്നുണ്ടെന്ന് ഓർക്കണം. കടന്നു പോകുന്ന ഓരോ നിമിഷവും വാര്‍ധക്യത്തിലേക്കുള്ള ദൂരം കുറക്കുകയാണെന്നുമുള്ള ബോധത്തോടെ മുതിര്‍ന്നവരെ സംരക്ഷിക്കാനുള്ള സന്നദ്ധതയും അര്‍പ്പണ ബോധവും യുവതലമുറ ഉള്‍ക്കൊള്ളേണ്ടതുണ്ട്. നിയമപരമായ പ്രവര്‍ത്തനങ്ങളോടൊപ്പം സമൂഹത്തില്‍ ഇത്തരമൊരു ബോധവും ചിന്താഗതിയും വളര്‍ത്തിയെടുക്കാനുള്ള പ്രവർത്തനമാണ് ആറന്മുള ജനമൈത്രി പോലീസ് നടത്തി വരുന്നത്.
ജനമൈത്രി സി.ആർ.ഒ.ഡി.സുനിൽകുമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം.സുൽഫിഖാൻ റാവുത്തർ, ജി അജിത്ത്, സമിതി അംഗങ്ങൾ ആയ മഞ്ജു വിനോദ്, രാധാമണിയമ്മ, ഷാജി മാത്യൂ, സുധി, രാമചന്ദ്രൻ ആചാരി , പി എസ് എബ്രഹാം, തോമസ് മാമ്മൻ എന്നിവർ പ്രസംഗിച്ചു.
സിനിയർ സിറ്റിസൺ ഭാരവാഹികളായി ജി.സന്തോഷ് കുമാർ – രക്ഷാധികാരി, ചെയർമാൻ – കെ.ദിജേഷ്, പ്രസിഡന്റ് – രാധാമണിയമ്മ, വൈസ് പ്രസിഡന്റ് – രാമചന്ദ്രൻ ആചാരി, സെക്രട്ടറി – തോമസ് മമ്മൻ, ജോയിന്റ് സെക്രട്ടറി – പി.എസ് എബ്രഹാം എന്നിവരെ തെരഞ്ഞെടുത്തു.