ചെന്നീർക്കര: ആറന്മുള നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ കെ ശിവദാസൻ നായരുടെ ചെന്നീർക്കര ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടന പരിപാടി ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. എ ഷംസുദീൻ, ജോൺസൺ വിളവിനാൽ, ബാബുജി ഈശോ, വർഗ്ഗീസ് മാത്യു, പ്രക്കാനം ഗോപാലകൃഷ്ണൻ, കെ എസ് പാപ്പച്ചൻ, കലാ അജിത്, അജി അലക്സ്, ബോധേശ്വര പണിക്കർ, സോജി മെഴുവേലി എന്നിവർ പ്രസംഗിച്ചു.
തോട്ടുപുറം പള്ളിപ്പടിക്ക് സമീപത്ത് നിന്നാരംഭിച്ച പര്യടന പരിപാടി നല്ലാനിക്കുന്ന് , വല്യവട്ടം, പ്രക്കാനം, ചെന്നീർക്കര ഐടിഐ ജംക്ഷൻ എന്നിവിടങ്ങളിലെ പര്യനടത്തിന് ശേഷം അമ്പലക്കടവ് ജംക്ഷനിലെത്തിയ ശേഷം ഉച്ചഭക്ഷണത്തിനായി അല്പസമയം വിശ്രമിച്ചു. ഉച്ചവരെയുള്ള പ്രചാരണത്തിനിടയിൽ എട്ട് നിവേദനങ്ങളാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് ലഭിച്ചത്. തുമ്പമൺ നോർത്ത് , മുറിപ്പാറ, മാത്തൂർ, ഊന്നുകൽ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം മഞ്ഞനിക്കരയിൽ പര്യടനം സമാപിച്ചു.
മഞ്ഞനിക്കരയിൽ നടന്ന സമാപന സമ്മേളനത്തിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം വിജയകുമാരി ചെത്തിപ്പറമ്പിൽ അഞ്ജു, സുമി എന്നീ മൂന്ന് പേർ കോൺഗ്രസ് പാർട്ടി അംഗത്വം സ്വീകരിച്ചു. സമാപന സമ്മേളനത്തിൽ കെഎസ് യു ജില്ലാ പ്രസിഡന്റ് അൻസാർ മുഹമ്മദ്, കെപിസിസി അംഗം പി. മോഹൻരാജ് എന്നിവർ പ്രസംഗിച്ചു.