ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിൽ ഒൻപത് നാൾമുമ്പ് കൊടിയേറിയ ഉത്സവം പത്താം നാളായ ഇന്ന് ആറാട്ടോടെ സമാപിക്കും. 11.30-ന് ബലിക്കൽപുരയിൽ വിശ്വരൂപ ദർശനം, 12-ന് ആറാട്ട് സദ്യയ്ക്കുശേഷം വൈകിട്ട് നാലിന് ആറാട്ട് എഴുന്നള്ളത്ത് പുറപ്പെടുമ്പോൾ ക്ഷേത്രമതിലകത്ത് ഭക്തർ വഴിപാടായി സമർപ്പിക്കുന്ന നിറപറകൾ സ്വീകരിച്ച് ഏഴുമണിയോടെ പതിനെട്ടാംപടി ഇറങ്ങും. ഈ സമയം മതിലകത്ത് ഭക്തർ ഭഗവാന് നിറപറ സമർപ്പിക്കും. 4.30-ന് നാഗസ്വരക്കച്ചേരി, 7.30-ന് സംഗീതസദസ്സ് എന്നിവ നടക്കും. തുടർന്ന് ആറാട്ടുകടവിലേക്കുള്ള യാത്രയ്ക്കിടയിൽ യാത്രയുടെ ഇരുവശങ്ങളിലും ഭക്തർ നൽകുന്ന നിറപറ വഴിപാടുകൾ സ്വീകരിച്ച് മല്ലപ്പുഴശ്ശേരി പള്ളിയോടക്കടവിൽ 8.30-ഓടെ ആറാട്ട് നടക്കും. ക്ഷേത്രത്തിലേക്ക് തിരിക്കുന്ന ആറാട്ട് ഘോഷയാത്രയ്ക്ക് നിറദീപങ്ങളും നിറപറയുമൊരുക്കി ഭക്തജനങ്ങൾ സ്വീകരണമൊരുക്കും. 11.30-ന് ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൽ തിരികെ പ്രവേശിച്ചശേഷം വലിയ കാണിക്കയോടെ 52 കരകളുടെ നാഥനായ പാർഥസാരഥിയുടെ ഉത്സവാഘോഷങ്ങൾക്ക് സമാപനം കുറിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033