ആറന്മുള: ആറന്മുള ഉത്തൃട്ടാതി വള്ളം കളിയിൽ എ ബാച്ച് വിജയിയായി ഇടശ്ശേരിമല പള്ളിയോടവും ബി ബാച്ച് വിജയിയായി ഇടക്കുളം പള്ളിയോടവും വിജയികളായി മന്നം ട്രോഫിയിൽ മുത്തമിട്ടു. 2017-ന് ശേഷം ആദ്യമായിട്ടാണ് എല്ലാ പരമ്പരഗതമായ ശൈലിയും പിന്തുടർന്ന് ആറന്മുള ഉത്തൃട്ടാതി വള്ളം കളി നടത്തുന്നത്. ഫൈനൽ മത്സരങ്ങൾ 5 മണിക്ക് നടക്കുമെന്നായിരുന്നു അറിയിച്ചരുന്നതെങ്കില്ലും പള്ളിയോടങ്ങളുടെയും കരക്കാരുടെയും അവേശത്തിൽ മത്സരം സന്ധ്യ കഴിഞ്ഞും നീളുകയായിരുന്നു. ഇടക്ക് ശക്തമായ മഴയുണ്ടായെങ്കില്ലും കരക്കാരുടെ ആവേശത്തിന് കുറവുണ്ടായില്ല. ആറന്മുളയുടെ സ്വരത്താളമടക്കം പിന്തുടർന്ന് തുഴയെറിഞ്ഞവരെയാണ് വിജയുകളായി പ്രഖ്യാപിച്ചത്.
നേരത്തെ ഹീറ്റ്സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ പള്ളിയോടങ്ങൾ മറിഞ്ഞിരുന്നു. ഉടൻ തന്നെ ഫയർ ഫോഴ്സ് രംഗത്തിറങ്ങി രക്ഷാ പ്രവർത്തനം നടത്തി. എന്നാൽ കരക്കെത്തിയ ശേഷം മറിഞ്ഞ വന്മഴി പള്ളിയോടത്തിലെ തുഴച്ചിൽകാർ നാല് പേരെ കാണാനില്ലെന്ന് പറഞ്ഞു. അനന്ദു, വൈഷ്ണവ്, ഉല്ലാസ്, വരുൺ എന്നിവരെ കാണാതായെന്നായിരുന്നു പരാതി. പിന്നാലെ നടത്തിയ തെരച്ചിലിൽ നാല് പേരെയും കണ്ടെത്തി. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.
വള്ളം മറിഞ്ഞയുടൻ ഇവർ നാല് പേരും പ്രാണരക്ഷാർത്ഥം മറുകരയിലേക്ക് നീന്തിപ്പോവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം കരയിലേക്ക് എത്തിയവർ ഇവരെ കാണാതെ പരാതി ഉന്നയിക്കുകയായിരുന്നു. വള്ളംകളിയിൽ തുടക്കം മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നടത്തിപ്പിൽ വലിയ തോതിൽ വീഴ്ചയുണ്ടായി. പുറത്ത് നിന്നുള്ള തുഴച്ചിൽക്കാരെ എത്തിച്ചുവെന്ന് ആരോപിച്ച് പള്ളിയോടങ്ങൾ തമ്മിൽ പുഴയിൽ വെച്ചും തർക്കം ഉണ്ടായി. പള്ളിയോടം മറ്റൊരു പള്ളിയോടത്തിന് കുറുകെയിട്ട് തർക്കമുണ്ടായി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033