കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കും മറ്റു യാത്രക്കാർക്കും രുചികരമായ ഭക്ഷണം വിളമ്പുന്ന തണ്ണിത്തോട് റോഡിൽ പേരുവാലിയിൽ പ്രവർത്തിക്കുന്ന ആരണ്യകം ലഘു ഭക്ഷണ ശാലയോട് അധികൃതർക്ക് എന്നും അവഗണന മാത്രമാണുള്ളത്. വർഷങ്ങളായി എലിമുള്ളുംപ്ലാക്കൽ വന സംരക്ഷണ സമിതിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം കഴിഞ്ഞ ഒരു വർഷത്തിന് മുൻപ് ഫോറസ്റ്റ് ഡവലപ്മെന്റ് അതോറിറ്റി ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചിട്ടും ഭക്ഷണ ശാലയുടെ ഭൗതിക സാഹചര്യത്തിൽ മാറ്റമുണ്ടായില്ല. വി എസ്എസ്ന്റെ കീഴിൽ പ്രവർത്തിക്കുമ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ദിവസവും നിരവധി ആളുകൾ ആണ് ഇവിടെ എത്തി ഭക്ഷണം കഴിച്ച് മടങ്ങുന്നത്. വന ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭക്ഷണശാലക്ക് നേരെ നിരവധി തവണയാണ് കാട്ടാന കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഈ ആക്രമണങ്ങളിൽ ഇതിന്റെ മേൽക്കൂരയും സാധന സാമഗ്രികളും. നശിപ്പിക്കപെട്ടു.
ഈറ്റ ഇലകൾ കൊണ്ട് നിർമ്മിച്ച മേൽക്കൂരയായിരുന്നു ഭക്ഷണ ശാലയുടേത്. ആന കൂട്ടത്തിന്റെ ആക്രമണത്തിൽ ഇത് നശിച്ച ശേഷം മേൽക്കൂര മേയാതെ ടാർപ്പോളിൻ ഷീറ്റ് വലിച്ച് കെട്ടിയാണ് നിലവിൽ പ്രവർത്തിക്കുന്നത്. മഴക്കാലത്ത് മേൽകൂര ചോരുന്നുമുണ്ട്. ഇരിക്കുവാൻ മുളകൊണ്ട് സ്ഥാപിച്ച ഇരിപ്പിടങ്ങളും നാശാവസ്ഥയിലാണ്. കാട്ടാനയുടെ ആക്രമണം തടയുവാൻ ഭക്ഷണശാലക്ക് ചുറ്റും കയർ കെട്ടിവെക്കുവാൻ മാത്രമാണ് ബന്ധപ്പെട്ടവർക്ക് കഴിഞ്ഞത്. സീസൺ സമയങ്ങളിൽ മികച്ച വരുമാനമാണ് ഇവിടെ നിന്നും വനം വകുപ്പിന് ലഭിക്കുന്നത്. വനം വകുപ്പിന് മികച്ച വരുമാനം ലഭിക്കുന്ന ഈ സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപെടുത്താൻ ബന്ധപെട്ടവർ ഇനിയെങ്കിലും നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033