പന്തളം: പന്തളം അറത്തില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയില്‍ 214-ാമതു പെരുന്നാള്‍ കൊടിയേറി. 8ന് സമാപിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു. പൊതുസമ്മേളനത്തില്‍ വച്ച് 6-ാമത് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് പുരസ്‌കാരം സഭാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയ്ക്കു നല്കും. പരുമല തിരുമേനിയുടെ തിരുശേഷിപ്പിന്റെ 14-ാമതു പ്രതിഷ്ഠാ വാര്‍ഷികം നാലാം ദിവസമായ നാളെ ആഘോഷിക്കും. രാവിലെ 7.30നു കുര്‍ബ്ബാന, വൈകിട്ട് 7ന് ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കലാസ സന്ധ്യ. 4ന് മഹാ ഇടവകദിനം ആചരിക്കും. രാവിലെ 7.30 മൂന്നിന്മേല്‍ കുര്‍ബാന, 9.30ന് 75 വയസ്സു കഴിഞ്ഞ ഇടവകാംഗങ്ങളെ ആദരിക്കുന്ന ഗുരു വന്ദനം, ഇടവക സണ്‍ഡേ സ്‌കൂളിന്റെ കലാസന്ധ്യ.
6 നു രാവിലെ 9 നു യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ചെമ്പെടുപ്പ്, 4.30നു മുട്ടാര്‍ സെന്റ് ജോര്‍ജ് നഗറില്‍ ചെമ്പെടുപ്പു സംഗമം, തുടര്‍ന്നു സന്ധ്യാ നമസ്‌കാരം, ചെമ്പെടുപ്പ് സന്ദേശം, 6നു ചെമ്പെടുപ്പ് റാസ. 7നു രാവിലെ 10നു പൊതു സമ്മേളനം സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പിന്നണി ഗായകന്‍ ലിബിന്‍ സ്‌കറിയയ്ക്കു യൂത്ത് ഐക്കണ്‍ പുരസ്‌കാര സമര്‍പ്പണവും, ആക്കനാട്ടു തുണ്ടില്‍ തോമസ് കത്തനാരുടെ 50-ാം ചരമവാര്‍ഷികത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. വൈകിട്ട് 6.30നു ചെന്നൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പീലിക്‌സിനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ പ്രദക്ഷിണം, ആശീര്‍വാദം, വാദ്യമേള പ്രകടനം, ആകാശദീപക്കാഴ്ച.
8ന് പെരുന്നാള്‍ സമാപിക്കും. രാവിലെ 8.30ന് ഗീവര്‍ഗീസ് മാര്‍ പീലിക്‌സിനോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബ്ബാന, ശ്ലൈഹിക വാഴ് വ്. 10.50ന് പൊതുസമ്മേളനത്തില്‍ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ കാതോലിക്കാ ബാവയ്ക്ക് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് പുരസ്‌കാരം നല്കും. 11.30നു പെരുന്നാള്‍ വച്ചൂട്ട്, 12.30ന് കൊടിയിറക്ക്. രാത്രി 7 ന് കോട്ടയം മെഗാ ബീറ്റ്‌സിന്റെ ഗാനമേളയുമുണ്ടെന്നു ഭാരവാഹികള്‍ പറഞ്ഞു. ഇടവക വികാരി ഫാ. മാത്യു എബ്രഹാം കാരയ്ക്കല്‍, സെക്രട്ടറി ബെന്നി മാത്യു, ട്രസ്റ്റി പി.പി. ജോര്‍ജ്, ജോസ് കുരീക്കാവില്‍, സാനു മണ്ണില്‍, ബിനു മാത്യു, ജെയിംസ് പി.എസ്, പി.പി. ജോണ്‍, ബിജു നെടുങ്ങോട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.