Tuesday, May 6, 2025 3:03 am

ആറാട്ടുപുഴ കള്ളിക്കാട് മുല്ലമഠം മുരുകൻ ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും

For full experience, Download our mobile application:
Get it on Google Play

ആറാട്ടുപുഴ : ആറാട്ടുപുഴ കള്ളിക്കാട് മുല്ലമഠം മുരുകൻ ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. രാാത്രി 8.30-നും ഒൻപതിനും മധ്യേ തന്ത്രി കെ. ഭദ്രദാസ് ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ഇരട്ടധ്വജങ്ങളിൽ കൊടിയേറ്റുന്നത്. ബുധനാഴ്ച രാവിലെ 7.30-ന് മഹാമൃത്യുഞ്ജയഹോമം, വൈകുന്നേരം ഏഴിന് കളമെഴുത്തും പാട്ടും. വ്യാഴാഴ്ച രാവിലെ 10.30-ന് സർപ്പംപാട്ടും നൂറുംപാലും, 12.30-ന് തിരുമുടിയെഴുന്നള്ളത്ത്‌, ഒന്നിന് തിരുമുടിമുന്നിൽ നിറപറ സമർപ്പണം, 1.30-ന് അന്നദാനം. വൈകുന്നേരം 6.30-ന് കള്ളിക്കാട് രുദ്രഭൈരവി കലാകായികസമിതിയുടെ നേതൃത്വത്തിൽ ജനകീയ അൻപൊലിയും കൂട്ടയെഴുന്നള്ളത്തും, 8.15-ന് തിരുമുടിയെഴുന്നള്ളത്ത്, 8.30-ന് കളമെഴുത്തും പാട്ടും.

വെള്ളിയാഴ്ച രാവിലെ 8.30-ന് നാരായണീയം, രാത്രി 7.30-നു ദേശതാലം. ശ്രീചിത്തിരവിലാസം അരയസമാജത്തിന്റെ നേതൃത്വത്തിൽ ശ്രീരുദ്ര മഹാദേവ ദേവീക്ഷേത്രസന്നിധിയിൽനിന്നു തുടങ്ങും. ഒൻപതിന് ദേശതാലത്തെ വരവേറ്റുകൊണ്ടുള്ള കുലവാഴവെട്ടും തിരുമുടിയെഴുന്നള്ളത്തും മുടിപ്പേച്ചും. തുടർന്ന് രാത്രി ഒന്നിന് തിരുമുടിക്കുമുന്നിൽ വലിയഗുരുതി എന്നിവയുണ്ട്. 20-ന് ഉച്ചയ്ക്ക് 12.30-ന് അന്നദാനം, വൈകുന്നേരം 3.30-ന് കാവടിയാട്ടം, പകൽക്കാഴ്ച. വടക്കേയറ്റത്ത് സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിൽനിന്നു തുടങ്ങും. രാത്രി ഒൻപതിന് കൈകൊട്ടിക്കളിയും തിരുവാതിരക്കളിയും. 21-നു രാവിലെ 8.30-ന് നാരായണീയം, വൈകുന്നേരം 6.45-നും രാത്രി എട്ടിനും ഒൻപതിനും കൈകൊട്ടിക്കളിയും തിരുവാതിരക്കളിയും. സമാപനദിവസമായ 22-നു രാവിലെ ഏഴിന് പൊങ്കാല. വൈകീട്ട് 5.30-ന് ആറാട്ടുവരവ്. 6.30-ന് കൊടിയിറക്ക്, ഏഴിന് കാർത്തിക മഹാദീപസ്തംഭം, രാത്രി 7.30-ന് നാടൻപാട്ട് എന്നിവയുമുണ്ടാകും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ് എടുക്കാതെ വീടുകളില്‍ നായകളെ വളര്‍ത്തരുതെന്ന് മൈലപ്ര ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ...

സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന സർക്കാരായി മാറിയെന്ന് രാജീവ് ചന്ദ്രശേഖർ

0
പത്തനംതിട്ട : സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന...

മെയ് ഒമ്പതിന് തിരുവല്ല കുറ്റൂരില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും

0
പത്തനംതിട്ട : റീബില്‍ഡ് കേരള പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മെയ്...