കോഴിക്കോട് : തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളാണെന്ന സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശത്തോട് പ്രതികരിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ആ പ്രസ്താവന തികഞ്ഞ നെറികേടാണെന്നാണ് മുസ്ലിംലീഗ് വിശ്വസിക്കുന്നതെന്ന് പിഎംഎ സലാം പറഞ്ഞു. ലീഗ് വിരുദ്ധരും മാധ്യമപ്രവർത്തകരും സിപിഎമ്മും നടത്തിയ ഗൂഢാലോചനയാണ് തട്ടം വിവാദമെന്ന് പിഎംഎ സലാം പ്രതികരിച്ചു. ഈ വിവാദ പരാമർത്തിൽ വനിതാ കമ്മീഷനിലും പോലീസ് സ്റ്റേഷനിലും കേസ് നിലനിൽക്കുന്നുണ്ട്. പ്രസ്താവന തികഞ്ഞ നെറികേടാണ്. തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികൾ എന്ന് പറയുമ്പോൾ മുസ്ലിങ്ങളല്ലാത്ത മുഴുവൻ സ്ത്രീകളും അഴിഞ്ഞാട്ടക്കാരികളാണെന്നാണോ അർത്ഥമെന്നും പിഎംഎ സലാം ചോദിച്ചു. ലീഗ് വിരുദ്ധരും മാധ്യമപ്രവർത്തകരും സിപിഎമ്മും നടത്തിയ ഗൂഢാലോചനയാണ് തട്ടം വിവാദം. അത് കൊണ്ട് തന്നെ അനിൽകുമാറിന്റെ പരാമർശം ചർച്ച ചെയ്യപ്പെടാതെ പോയി. അവരുടെ ഉദ്ദേശം നടന്നു. അനിൽ കുമാർ പോയി പിഎംഎ സലാം ചർച്ചയിലേക്ക് വന്നുവെന്നും സലാം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.