മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ താനെയിൽ നടന്ന ഒരു പാർട്ടിയിൽ രണ്ട് സുഹൃത്തുക്കൾ തമ്മിൽ വഴക്കുണ്ടാകുകയും , അതിൽ ഒരാൾ സുഹൃത്തിന്റെ ചെവി കടിച്ചു പറിച്ചു തിന്നുകയും ചെയ്തതായി റിപ്പോർട്ട്. രണ്ട് സുഹൃത്തുക്കൾക്കും തുടക്കത്തിൽ എന്തോ കാര്യത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നു, അത് താമസിയാതെ ഒരു അക്രമാസക്തമായ പോരാട്ടമായി മാറിയെന്ന് താനെ പോലീസ് പറയുന്നു. താനെ നിവാസിയായ ഒരാൾ വഴക്കിനിടെ സുഹൃത്തിന്റെ ചെവിയുടെ ഒരു ഭാഗം കടിച്ച് വിഴുങ്ങിയതായി കാസർവദാവലി പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. പട്‌ലിപാഡ പ്രദേശത്തെ ഒരു ആഡംബര ഭവന സൊസൈറ്റിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം.
ഇരയായ ശ്രാവൺ ലേഖ (37) ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. താനും പ്രതിയായ വികാസ് മേമനും (32) സുഹൃത്തുക്കളോടൊപ്പം പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു. അപ്പോഴാണ് വികാസ് അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചതും , തന്നെ അക്രമിച്ചതെന്നുമാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിന് ശേഷം പരിക്കേറ്റ ശ്രാവണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മനഃപൂർവ്വം ഗുരുതരമായി പരിക്കേൽപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 117 (2) പ്രകാരം വികാസ് മേമനെതിരെ പോലീസ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്,