അഹമ്മദാബാദ്: ഷോപ്പിംഗ് മാളിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു. ഗെയിം കളിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് യുവാവിനെ കുത്തിക്കൊന്നത്. തിങ്കളാഴ്ച രാത്രി ജുഹാപുരയിലെ ഐസ് ഫാക്ടറിക്ക് സമീപമുള്ള മാളിലാണ് സംഭവം നടന്നത്. ഡാനിലിംഡയിൽ നിന്നുള്ള കൈഫ് ഷെയ്ഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗെയിമിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപതാകത്തിന് കാരണം.
മൂന്നോ നാലോ പേർ ചേർന്ന് യുവാവിനെ പിടിച്ചുവച്ച് മർദ്ദിക്കുകയും തുടർന്ന് ഒരാൾ യുവാവിന്റെ വയറ്റിൽ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.