ആഗ്ര: ഉത്തര്‍പ്രദേശില്‍ വിവാഹ സല്‍ക്കാരത്തിനിടെ രസഗുള തീര്‍ന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റതായി പോലീസ് തിങ്കളാഴ്ച അറിയിച്ചു. ഞായറാഴ്ച അർധരാത്രി ഷംസാബാദ് മേഖലയിലാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അവരുടെ നില തൃപ്തികരമാണെന്നും പോലീസ് വ്യക്തമാക്കി. ”സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു, കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്നവർ അപകടനില തരണം ചെയ്തതായി” ഷംസാബാദ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അനിൽ ശർമ്മ പറഞ്ഞു. ബ്രിജ്‌ഭാൻ കുശ്‌വാഹയുടെ വസതിയിൽ നടന്ന വിവാഹച്ചടങ്ങാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രസഗുള തീര്‍ന്നതിനെ ചൊല്ലി ഒരാള്‍ അഭിപ്രായം പറഞ്ഞതാണ് വാക്കുതര്‍ക്കത്തിന് ഇടയാക്കിയത്. ഭഗവാൻ ദേവി, യോഗേഷ്, മനോജ്, കൈലാഷ്, ധർമ്മേന്ദ്ര, പവൻ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എത്മാദൂരിലെ ഒരു വിവാഹച്ചടങ്ങിനിടെ മധുരപലഹാരം തീര്‍ന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫACര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033