തിരുവനന്തപുരം : കേരളം ലഹരിയുടെ കേന്ദ്രമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രചാരണം പച്ചക്കള്ളം. കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്‍റെ ലഹരി ഉപയോഗരീതി സംബന്ധിച്ച സര്‍വേയിലുള്‍പ്പെടെ ഉത്തര്‍പ്രദേശാണ് ലഹരികളുടെ കേന്ദ്രമെന്ന് വ്യക്തം. നാഷണല്‍ ഡ്രഗ് ഡിപ്പന്‍ഡന്റ്സ് ട്രീറ്റ്മെന്റ് സെന്റര്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഗവര്‍ണറുടെ ജന്മനാടുള്‍ക്കൊള്ളുന്ന യുപിക്ക് ഈ പട്ടം ചാര്‍ത്തിക്കിട്ടിയത്. ഇതൊക്കെ ബോധപൂര്‍വം മറച്ചുവെച്ചാണ് രാഷ്ട്രീയലക്ഷ്യംവെച്ചുള്ള ഗവര്‍ണറുടെ കുപ്രചാരണം.
രാജ്യത്തെ 10- മുതല്‍ 75വരെ പ്രായക്കാരില്‍ 14.6 ശതമാനം പേര്‍ മദ്യപിക്കുന്നു. ഇതില്‍ 27.3 ശതമാനം പുരുഷന്‍മാരാണ്. കേരളത്തിലിത് 12.4 ശതമാനവും പുരുഷന്‍മാരില്‍ 29.3 ശതമാനവുമാണ് മദ്യപാനികള്‍. മദ്യപരുടെ എണ്ണത്തില്‍ ആദ്യ 20 സംസ്ഥാനത്തില്‍ കേരളമില്ല. ചികിത്സ ആവശ്യമായ നിലയില്‍ മദ്യപിക്കുന്നവരുടെ എണ്ണത്തിലും ആദ്യ പത്തില്‍ കേരളമില്ല. ഒന്നാമതാകട്ടെ യുപിയും. ആന്ധ്ര, തമിഴ്നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിങ്ങനെയാണ് ആദ്യ സ്ഥാനക്കാര്‍. അമിത മദ്യാസക്തിക്കാരിലും കേരളം വളരെ പിന്നിലാണ്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ – ലോകമെങ്ങും കാണട്ടെ നിങ്ങളുടെ പരസ്യം
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.