കൊച്ചി: മൂന്നുവർഷം മുമ്പ് കണ്ണൂരിൽ വെച്ച് തനിക്കുനേരെയുണ്ടായത് വധശ്രമമാണെന്നും അതിന്റെ തെളിവുകൾ തിരുവനന്തപുരത്ത് എത്തിയ ശേഷം പുറത്തുവിടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കണ്ണൂർ വിസിയുടെ അനാസ്ഥ താൻ ചൂണ്ടിക്കാണിച്ചു. അതുകൊണ്ടാണ് തന്നെ ആക്രമിക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ നടന്നത് ഗൂഢാലോചനയാണെന്നും ഗവർണർ പറഞ്ഞു. അതിനു തെളിവുണ്ട്. തെളിവുകൾ വരും ദിവസം പുറത്തുവിടും. ആ സംഭവത്തില്‍ പോലീസ് കേസെടുത്തില്ല. ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താനാണ് ശ്രമം. മുഖ്യമന്ത്രി പല കാര്യങ്ങൾക്കും മറുപടി നല്കുന്നില്ല. ഫോൺ വിളിച്ചാൽ തിരിച്ച് വിളിക്കുന്നില്ല. ഇപ്പോഴെങ്കിലും മുഖ്യമന്ത്രി തിരശ്ശീലയ്ക്ക് പുറത്തുവന്നതിൽ സന്തോഷമുണ്ടെന്ന് ഗവർണർ പറഞ്ഞു.
കണ്ണൂരിൽ നടന്നത് വധശ്രമമെന്ന് ആവർത്തിച്ച് ഗവർണർ
RECENT NEWS
Advertisment