കുറവിലങ്ങാട്: അരീക്കരയുടെ പൂരമാമാങ്കമായ പതിന്നൊന്നാമത് അഖില കേരള വടംവലി മത്സരം ജനുവരി 25 ന് വൈകുന്നേരം നാല് മണിമുതൽ സെന്റ് റോക്കീസ് സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുന്നു. 450 കിലോഗ്രാം വിഭാഗം ടീമുകളാണ് പങ്കെടുക്കുന്നത്. അമേരിക്കൻ മലയാളികളായ റോയി മറ്റപ്പിള്ളിൽ കരിങ്കുന്നം – റോബിൻ പരപ്പനാട്ടുപടവിൽ അരീക്കര എന്നിവർ ഏർപ്പെടുത്തിയ ഒന്നാം സമ്മാനമായി ₹61111 രൂപയും ഉലകുംപുഴയിൽ വിൻസെന്റ്-ബിനോയി തോമസ് അരീക്കാട്ടിൽ-ഏപ്പ് കല്ലർകാണിയിൽ-തൊമ്മി പെരുമ്പേൽ- പത്രോസ് കല്ലർകാണിയിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി കല്ലർകാണിയിൽ ബ്രദേഴ്സ് അരീക്കര സ്പോൺസർ ചെയ്ത 41111 രൂപയും ഇ.എം ലൂക്കാ എടാട്ടുകുന്നേൽ- സുനിൽ പെരുമ്പനാക്കുഴിയിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും മൂന്നാം സമ്മാനമായി ഫ്രണ്ട്സ് ഓഫ് അരീക്കര ക്ലബ് സ്പോൺസർ ചെയ്യുന്ന 31111 രൂപയും ജിജോ ലൂക്കോസ് താഴത്തൂവെട്ടിക്കൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും നാലാം സമ്മാനമായി ഷെല്ലി ജോയി കോട്ടയം ബ്രദേഴ്സ് കാനഡാ സ്പോൺസർ ചെയ്യുന്ന 21111 രൂപയും കെ.എം ലൂക്കാ മേക്കാട്ടീൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും നൽകും. ക്വാർട്ടർ ഫൈനൽ മത്സര വിജയികൾക്ക് 11111 രൂപയും പ്രീ ക്വാർട്ടറിൽ വിജയികൾക്ക് 5111 രൂപ സമ്മാനം നൽകും. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്. സനോജ് സൈമൺ അമ്മായീകുന്നേലിൻ്റെ സൈമൺസ് ഇന്റർനാഷണൽ ഗ്രൂപ്പാണ് വടംവലിയുടെ മെഗാ സ്പോൺസർ. അഖില കേരള വടംവലി അസോസിയേഷൻ നിയമാവലി അനുസരിച്ചാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1