തിരുവനന്തപുരം: അരിക്കൊമ്പനെ പിടികൂടുന്നത് ഇനിയും വൈകും. ജിപിഎസ് കോളര്‍ എത്തിക്കുന്നതില്‍ വീണ്ടും മാറ്റമുണ്ടായതോടെയാണിത്. ജിപിഎസ് കോളര്‍ നാളെ മാത്രമേ സംസ്ഥാനത്ത് എത്തുകയുള്ളൂ. അസമില്‍ നിന്നാണ് ജിപിഎസ് കോളര്‍ എത്തിക്കുന്നത്. നേരത്തെ ബെംഗലുരുവില്‍ നിന്ന് ഇത് എത്തിക്കാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇത് വേണ്ടെന്ന് വെക്കുകയായിരുന്നു.
അതേസമയംഅരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ല എന്ന നിലപാടില്‍ കേരള ഹൈക്കോടതി. എവിടെ വിടണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്ന് പറഞ്ഞ കോടതി, സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാല്‍ കോടതി എതിര്‍ക്കില്ലെന്നും പറഞ്ഞു. അതിനിടെ ഇന്നും അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായി. പൂപ്പാറ തലക്കുളത്താണ് ഇന്ന് അരിക്കൊമ്പന്‍ ആക്രമണം നടത്തിയത്. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലൂടെ പലചരക്ക് സാധനങ്ങളുമായി പോയ ലോറിയെ തലക്കുളത്ത് വെച്ച് ആന ആക്രമിക്കുകയായിരുന്നു.