ഇടുക്കി: അരിക്കൊമ്പന്‍ തമിഴ്‌നാട് മേഘമലയിലെ ജനവാസ മേഖലയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വ്യാഴാഴ്ച രാവിലെയോടെയാണ് ആന ഇവിടെയെത്തിയത്. ഉടനെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കാട്ടിലേയ്ക്ക് തുരത്തി. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് കൊമ്പനെ ജനവാസ മേഖലക്ക് അകത്തേക്ക് കടക്കാതെ തടയുകയായിരുന്നു.
മഘമല തേയില എസ്റ്റേറ്റിനോട് ചേര്‍ന്ന് കൊമ്പന്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൊമ്പന്‍ വീണ്ടും ജനവാസമേഖലയിലേയ്ക്ക് ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിട്ടുണ്ട്. അതേസമയം ആന നിലവില്‍ പെരിയാര്‍ റേഞ്ചിന്റെ വനമേഖലയിലാണ് ഉള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാന്‍ കേരള വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്.