ആലപ്പുഴ : ശിക്കാര വളളത്തിലെ കാണാതായ ജീവനക്കാരനെ ജീവനക്കാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആലപ്പുഴ തിരുമല വാര്‍ഡ് പോഞ്ഞിക്കര സ്വദേശി ആരോമല്‍ (23) ആണ് മരിച്ചത്. കുപ്പപ്പുറത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. വള്ളം കരയ്ക്കടുപ്പിച്ച ശേഷം കാണാതായ ആരോമലിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കയ്യിലെ ഞരമ്പും മുറിഞ്ഞിരുന്നു. പോലീസും അഗ്‌നിരക്ഷാ സേനയും എത്തി ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ആലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു.
ശിക്കാര വള്ളം കരയ്ക്കടുപ്പിച്ച ശേഷം കാണാതായ ജീവനക്കാരനെ ആലപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment