കോട്ടയം: കോട്ടയത്ത് 80 ഓളം പേര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട പ്രമുഖ കുടുംബങ്ങളില്‍ നിന്നും 80 ഓളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിനുശേഷം ബിജെപിയിലേക്ക് വ്യാപകമായി ഒഴുക്ക് ഉണ്ടാകുമെന്നും ഇന്ന് പത്തനംതിട്ടയിലും നിരവധി ആളുകള്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
കേരളത്തില്‍ പുതിയതായി പാര്‍ട്ടിയിലേക്ക് ചേര്‍ക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തോടെ അവരെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കും. കേരളത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക വച്ചുപുലര്‍ത്തുന്ന ആളുകളെയാണ് ബിജെപിയിലേക്ക് ക്ഷണിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം ബിജെപിക്ക് ഇപ്പോള്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വ്യാപകമായ സ്വീകാര്യത ഉണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.