റാന്നി : സർവീസ് പെൻഷൻകാരുടെ ക്ഷാമാശ്വാസ കുടിശ്ശിക അടിയന്തിരമായി അനുവദിക്കണമെന്നും പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ റാന്നി ബ്ലോക്ക് 33 -ാമത് വാർഷിക യോഗം. വാർഷിക യോഗം റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി ശാന്ത ശിവൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ എസ് സോമനാഥൻ പിള്ള സംഘടന റിപ്പോർട്ടും സെക്രട്ടറി പി കെ മോഹനൻ വാർഷിക റിപ്പോർട്ടും ട്രഷറർ എൻ ബാലകൃഷ്ണ പിള്ള വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
അഖിലേന്ത്യാ സ്പോർട്സ് മീറ്റിൽ വിജയിയായ കെ എസ് ഷാജിമോൻ, നവതി പൂർത്തിയാക്കിയ മുതിർന്ന അംഗങ്ങളായ കെ പി തോമസ് കല്ലും പുറത്ത്, ജനാബ് അബ്ദുൽ കരിം ചിറ്റാർ എന്നിവരെ യോഗത്തിൽ ആദരിച്ചു. സാഹിത്യ കൂട്ടായ്മയിലെ വിജയികൾക്ക് പുസ്തകം നൽകി ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ മോഹൻ കുമാർ, ജില്ലാ സെക്രട്ടറി ഉമ്മൻ മത്തായി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ വി പി ശശിധരൻ,
വി പി ഹരിദാസ്, ജില്ലാ രക്ഷാധികാരി പി ആർ മാധവൻ നായർ. ജില്ലാ കമ്മിറ്റി അംഗം ഡോ. ഉഷ കെ പുതുമന, പി കെ രാജൻ, കെ കെ സതീശൻ, ലത മോഹൻ, സി ജെ ഈശോ റാന്നി, കെ ആർ രാമകൃഷ്ണൻ, കെ.എഉഷാകുമാരി,എ എൻ വിലാസിനി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എൻ.ബാലകൃഷ്ണ
പിള്ള (പ്രസിഡന്റ്), പി കെ മോഹനൻ നായർ (സെക്രട്ടറി ), പി കെ രാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.