Sunday, April 6, 2025 12:38 pm

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് ; മൂന്നുപേരെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ മൂന്നുപേരെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. പോരുവഴി ചന്ദ്രകാവ് ആദിത്യ ഭവനം മനോജ് (38), നെടുവത്തൂര്‍ നീലേശ്വരം കുറുമ്പനൂര്‍ സരസ്വതി ഭവനത്തില്‍ സജയകുമാര്‍ (33), തിങ്കല്‍കരികം ചന്ദനക്കാവ് നിഷാദ് മന്‍സില്‍ വീട്ടില്‍ നിഷാദ് (37) എന്നിവരാണ് പിടിയിലായത്. കടമ്പനാട് മാനാമ്പുഴ ഏഴാംമൈല്‍ ചിത്തിര വീട്ടില്‍ രാജന്‍ പിള്ളയുടെ ഉടയാന്‍മുറ്റം ഫിനാന്‍സില്‍ ഏപ്രില്‍ ഒന്നിന് വൈകുന്നേരം നാലോടെ ഇദ്ദേഹത്തിന് പരിചയമുള്ള മനോജ് 15 ഗ്രാം തൂക്കം വരുന്ന സ്വര്‍ണനിറത്തിലുള്ള വളയുമായി വന്നു. പണയം വെയ്ക്കണമെന്ന് പറഞ്ഞതുപ്രകാരം തൂക്കത്തിന് അനുസരിച്ചുള്ള തുകയായി 95000 രൂപ ഇയാള്‍ക്ക് നല്‍കി. മനോജ് പോയ ശേഷം വളയുടെ വലിപ്പത്തില്‍ സംശയം തോന്നിയ സ്ഥാപനഉടമ വള ഉടന്‍തന്നെ കടമ്പനാടുള്ള കേരള ഗോള്‍ഡ് എന്ന സ്ഥാപനത്തില്‍ കൊണ്ട് പോയി പരിശോധിപ്പിച്ചു. മുക്കുപണ്ടമാണെന്ന് ബോധ്യമായതിനെ തുടര്‍ന്ന് മനോജിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഉടനെ കടയില്‍ വരാമെന്ന് ഇയാള്‍ പറഞ്ഞു.

എന്നാല്‍ ഇയാള്‍ രാത്രി 9 വരെ വരാഞ്ഞതിനാല്‍ രാജന്‍ പിള്ള വീട് കണ്ടെത്തി അന്വേഷിച്ചില്ലെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിറ്റേന്ന് ഫോണില്‍ വിളിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് മൂന്നിന് ഏനാത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രതിയെ തിരിച്ചറിഞ്ഞശേഷം കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. പണയത്തിന്റെ രസീത് ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കുറ്റസമ്മതമൊഴിയില്‍ സുഹൃത്ത് സജയകുമാറാണ് വ്യാജ സ്വര്‍ണം പണയം വെയ്ക്കാന്‍ ഏല്‍പ്പിച്ചതെന്നും ഇയാള്‍ക്കൊപ്പം നിഷാദും ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അവരെ രണ്ടും മൂന്നും പ്രതികളായി കേസില്‍ ഉള്‍പ്പെടുത്തി. ഇരുവരും ചേര്‍ന്നാണ് വള പണയം വെയ്ക്കാന്‍ മനോജിനെ ഏല്‍പ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്കോട്ട്ലാൻഡിലെ വനമേഖലയിൽ വൻ കാട്ടുതീ ; ‌ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുന്നു

0
എഡിൻബർഗ്: സ്കോട്ട്ലൻഡിലെ വനമേഖലയിലെ വലിയ പ്ര​ദേശത്ത് കാട്ടുതീ പടരുന്നതായി റിപ്പോർട്ട്. അഗ്നിശമന...

മദ്യലഹരിയിൽ യുവാവ് അമ്മാവൻമാരെ ആക്രമിച്ചു

0
കൊണ്ടോട്ടി : മലപ്പുറം കൊണ്ടോട്ടി കോട്ടപ്പുറത്ത് മദ്യലഹരിയിൽ യുവാവ് അമ്മാവൻമാരെ ആക്രമിച്ചു....

യു.എസിന്റെ തെക്ക്-മധ്യ-പടിഞ്ഞാറൻ ഭാഗങ്ങളെ ചുഴറ്റിയെറിഞ്ഞ് കാറ്റും മഴയും വെള്ളപ്പൊക്കവും ; നിരവധി മരണം

0
വാഷിംങ്ടൺ: യു.എസിന്റെ തെക്ക്-മധ്യ-പടിഞ്ഞാറൻ ഭാഗങ്ങളെ ചുഴറ്റിയെറിഞ്ഞ് കാറ്റും മഴയും വെള്ളപ്പൊക്കവും. ദിവസങ്ങളോളം...

താൻ മലപ്പുറത്ത് പറഞ്ഞത് സാമൂഹ്യനീതിയില്ല എന്നാണ് , പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം വിവാദമാക്കുന്നു...

0
മലപ്പുറം : മലപ്പുറം പ്രസംഗത്തിൽ തിരുത്തലുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി...