കൊച്ചി : വീട്ടമ്മയ്ക്ക് നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് അപമാനിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് പിടികൂടി. മലപ്പുറം പള്ളിക്കല്‍ സ്വദേശി സ്വദേശി കരിയൂര്‍ വീട്ടില്‍ അഹമ്മദ് ഫര്‍സീനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. വാട്ട്സാപ്പ് വഴിയാണ് പ്രതി കൊച്ചി സ്വദേശിയായ വീട്ടമ്മയ്ക്ക് നഗ്നചിത്രങ്ങള്‍ അയച്ചത്. സബ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ക്ലിന്റ്, എസ്‌ഐ വിനോജ്, സീനിയര്‍ സിപിഒ രമേശ്, സിപിഒ വിജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വീട്ടമ്മയ്ക്ക് വാട്സ് ആപ്പ് വഴി നഗ്നചിത്രങ്ങള്‍ അയച്ചു ; യുവാവ് അറസ്റ്റില്‍
RECENT NEWS
Advertisment