ചേര്‍ത്തല : തീര്‍ഥാടന കേന്ദ്രമായ അര്‍ത്തുങ്കല്‍ സെന്‍റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ സെബസ്ത്യാനോസിന്‍റെ മകരം പെരുനാള്‍ ഇന്നു മുതല്‍ 27 വരെ ആഘോഷിക്കും. ബസലിക്കയുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഫാ.സ്റ്റീഫന്‍ ജെ. പുന്നയ്ക്കല്‍, ഫാ.സെലസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍, ഫാ.ജോര്‍ജ് ബിബിലന്‍ ആറാട്ടുകുളം, ഫാ.റിനോയ് കാട്ടിപ്പറമ്ബില്‍, ജോസി സ്റ്റീഫന്‍, ടോമി ചന്നപ്പന്‍, ബിബിന്‍ പോള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൊടിയേറ്റ് ദിനമായ 10ന് പാലായില്‍ നിന്നും തിരുനാളിന് ഉയര്‍ത്താനുള്ള കൊടി എത്തിച്ചേരും. തുടര്‍ന്നു 6.30നു നടക്കുന്ന തിരുനാള്‍ കൊടിയേറ്റിന് ആലപ്പുഴ രൂപത മെത്രാന്‍ ഡോ.ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഏഴിനു നടക്കുന്ന ആഘോഷമായ പൊന്തഫിക്കല്‍ ദിവ്യബലിക്ക് കൊച്ചി രൂപത മെത്രാന്‍ ഡോ.ജോസഫ് കരിയില്‍ മുഖ്യാകാര്‍മികത്വം വഹിക്കും. 18നു പുലര്‍ച്ചെ അഞ്ചിനാണു തിരുസ്വരൂപ നടതുറക്കല്‍. 20നു പ്രധാന തിരുനാള്‍ദിനം.
രാവിലെ 11നു നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് തലശേരി അതിരൂപത മെത്രാന്‍ ഡോ.ജോസഫ് പാംപ്ലാനി മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ടു മൂന്നിനു നടക്കുന്ന ആഘോഷമായ തിരുനാള്‍ പൊന്തഫിക്കല്‍ ദിവ്യബലിക്ക് ആലപ്പുഴ രൂപത മെത്രാന്‍ ഡോ.ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
തുടര്‍ന്നു 4.30ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. 21നു ദൈവദാസന്‍ മോണ്‍ റൈനോള്‍ഡ്സ് പുത്തന്‍പുരയ്ക്കല്‍ അനുസ്മരണദിനമായി ആചരിക്കും. 25നു ഫെര്‍ണാണ്ട റിവയുടെ അനുസ്മരണവും 26 നു ദൈവദാസന്‍ സെബാസ്റ്റ്യന്‍ പ്രസന്‍റേഷന്‍ അനുസ്മരണദിനവുമായി ആചരിക്കും. 27ന് എട്ടാമിടം തിരുനാള്‍ കൃതജ്ഞതാദിനമായി ആചരിക്കും.
വൈകിട്ടു മൂന്നിനു നടക്കുന്ന ആഘോഷമായ തിരുനാള്‍ സമൂഹബലിക്ക് മോണ്‍ മാത്യു നെറോണ മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ടു 4.30നു നടക്കുന്ന ആഘോഷമായ തിരുനാള്‍ പ്രദക്ഷിണത്തിന് ഫാ.ജോണി കളത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രാത്രി 12 നു തിരുസ്വരൂപ വന്ദനത്തിനുശേഷം നടയടയ്ക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് സമാപനമാകും.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]