കോട്ടയം : ജില്ലയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തുന്ന ഹോട്ടല്‍ പരിശോധന വ്യാപകമായി. നഗരമധ്യത്തില്‍ തിരുനക്കരയിലുള്ള ഹോട്ടല്‍ ആര്യഭവന്‍ ഞായറാഴ്‌ച്ച പൂട്ടിച്ചു. വൃത്തിഹീനതയാണ് കാരണം. മൊത്തം 15 സ്ഥാപനങ്ങളില്‍ സ്‌ക്വാഡ് പരിശോധന നടത്തി. ഇവയില്‍ നാല് സ്ഥാപനങ്ങള്‍ക്ക് പിഴയിട്ട് നോട്ടീസ് നല്‍കി. ഭക്ഷ്യസുരക്ഷാ വിഭാഗം കോട്ടയം സര്‍ക്കിളിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നവീന്‍ ജെയിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്. ശുചിത്വമില്ലാത്ത അന്തരീക്ഷത്തില്‍ ചട്ടവിരുദ്ധമായാണ് ഹോട്ടലുകള്‍ പലതും പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞതായി നവീന്‍ പറഞ്ഞു. ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യസാധനങ്ങളാണ് പലയിടത്തും പാചകത്തിന് ഉപയോഗിക്കുന്നത്.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.