ബിഗ് ബോസ് താരവും നടിയും അവതാരകയുമായ ആര്യ തന്റെ പ്രണയ പരാജയത്തെക്കുറിച്ചു തുറന്നു പറയുകയാണ്. ബിഗ് ബോസ് ഷോയില്‍ നിന്നും തനിക്കൊരു പ്രണയമുണ്ടെന്നും അദ്ദേഹത്തെ ജാന്‍ എന്നാണ് വിളിക്കുകയെന്നും ആര്യ സൂചിപ്പിച്ചിരുന്നു. താന്‍ കുറച്ച് നാള്‍ മാറി നിന്ന് തിരിച്ച് വന്ന സമയത്ത് അദ്ദേഹം മറ്റൊരാളുമായി റിലേഷനില്‍ ആയെന്നും അത് തന്റെ ബെസ്റ്റ് സുഹൃത്ത് ആണെന്നും ആര്യ വെളിപ്പെടുത്തി.
ഒരു വലിയ ബ്രേക്കപ്പും ഡിപ്രഷനും ഒക്കെ കഴിഞ്ഞ് താന്‍ തിരിച്ചെത്തിയതേയുള്ളു. അതൊരു അന്യായ പറ്റിക്കല്‍ ആയിരുന്നു. അന്നത്തെ ആര്യ ആയിരിക്കില്ല ഇനിയുള്ള ആര്യ എന്ന് തനിക്കറിയാം എന്ന് താരം പറയുന്നു. ഇതൊക്കെ ആരെങ്കിലും ചിന്തിക്കുമോ’- ആര്യ ചോദിക്കുന്നു. ഏത് വഴിക്കാണ് പണി വരുന്നതെന്ന് അറിയില്ലെന്നും ആര്യ പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു.